Auto
Trending

സിയാസിന്റെ ടൊയോട്ട പതിപ്പ് മിഡില്‍ ഈസ്റ്റില്‍ അവതരിപ്പിച്ചു

മാരുതി സുസുക്കി-ടൊയോട്ട കൂട്ടുകെട്ടിൽ ഇന്ത്യൻ വിപണിയിൽ എത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന മൂന്നാമത്തെ വാഹനമായ ബെൽറ്റ സെഡാൻ മിഡിൽ ഈസ്റ്റ് വിപണിയിൽ അവതരിപ്പിച്ചു. മാരുതി സുസുക്കി സിയാസിനെ അടിസ്ഥാനമാക്കി ടൊയോട്ട പുറത്തിറക്കുന്ന വാഹനമാണ് ബെൽറ്റ എന്ന പേരിൽ വിദേശ നിരത്തുകളിൽ എത്തിയിട്ടുള്ളത്. ഇന്ത്യൻ വിപണിയിൽ ഈ വാഹനം 2022-ന്റെ തുടക്കത്തോടെ പ്രതീക്ഷിക്കാമെന്നാണ് റിപ്പോർട്ടുകൾ.പ്രീമീയം ലുക്ക് നൽകിയായിരിക്കും ടൊയോട്ട ബെൽറ്റ വിദേശ വിപണിയിൽ എത്തിയിട്ടുള്ളത്. അതേസമയം, ഗ്രില്ല്, ഹെഡ്ലാമ്പ്, ഫോഗ്ലാമ്പ് എന്നിവയുടെ ഡിസൈനിൽ മാറ്റം വരുത്തിയിട്ടില്ല. ക്രോമിയം ആവരണം നൽകിയുള്ള ടൊയോട്ട ലോഗോയാണ് മുഖഭാവത്തിൽ വരുത്തിയിട്ടുള്ള പുതുമ. സിയാസിൽ നൽകിയിട്ടുള്ളതിൽ നിന്ന് അൽപ്പം പുതുമയോടെയാണ് ഈ വാഹനത്തിലെ അലോയി വീൽ ഒരുക്കിയിട്ടുള്ളത്. റിയർ പ്രൊഫൈലിലും നേരിയ മാറ്റങ്ങൾ പ്രകടമാകുന്നുണ്ട്.മാരുതിയുടെ പ്രീമിയം സെഡാൻ ശ്രേണിയിൽ എത്തുന്ന വാഹനമാണ് സിയാസ്. അതുകൊണ്ടുതന്നെ അകത്തളത്തിൽ ആഡംബര ഭാവമാണ് നൽകിയിട്ടുള്ളത്. സിയാസിന്റെ അതേ ഇന്റീരിയറായിരിക്കും ബെൽറ്റയിലും നൽകുക. ഉയർന്ന വകഭേദത്തിൽ ലെതർ സീറ്റ്, ലെതർ ആവരണമുള്ള സ്റ്റിയറിങ്ങ് വീൽ, സ്മാർട്ട് പ്ലേ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഹൈറ്റ് അഡ്ജസ്റ്റബിൾ ഡ്രൈവർ സീറ്റ് എന്നിവയാണ് ഇന്റീരിയറിലുള്ളത്.മെക്കാനിക്കൽ ഫീച്ചറുകൾ ഉൾപ്പെടെയുള്ളവയും സിയാസിലേത് തുടർന്നാണ് ബെൽറ്റയും എത്തിയിട്ടുള്ളത്. 1.5 ലിറ്റർ കെ15ബി പെട്രോൾ എൻജിനാണ് രണ്ട് മോഡലിലും കരുത്തേകുന്നത്. ഇത് 104.7 പി.എസ്.പവറും 138 എൻ.എം. ടോർക്കുമാണ് ഉത്പാദിപ്പിക്കുന്നത്.

Related Articles

Back to top button