Tech
Trending

2K ഡിസ്പ്ലേയുമായി നോക്കിയ T20 ടാബ്‌ലെറ്റ് എത്തി

എച്ച്എംഡി ഗ്ലോബലിന്റെ ഉടമസ്ഥതയിലുള്ള ഫിന്നിഷ് ബ്രാൻഡായ നോക്കിയയുടെ ആദ്യ ആൻഡ്രോയിഡ് ടാബ്‌ലറ്റ്, നോക്കിയ T20 ഇന്ത്യൻ വിപണിയിലെത്തി. 2K ഡിസ്‌പ്ലേ, 8,200mAh ബാറ്ററി എന്നിവ ഹൈലൈറ്റായ നോക്കിയ T20 ടാബ്‌ലെറ്റിന് മൂന്ന് വർഷം വരെ പ്രതിമാസ സുരക്ഷാ അപ്‌ഡേറ്റുകളും രണ്ട് വർഷത്തെ സൗജന്യ ഓപ്പറേറ്റിംഗ് സിസ്റ്റം അപ്‌ഗ്രേഡുകളും എച്ച്എംഡി ഗ്ലോബൽ വാഗ്ദാനം ചെയ്യുന്നുണ്ട്.3 ജിബി റാം + 32 ജിബി സ്റ്റോറേജ് ഓപ്ഷനിൽ വൈഫൈയിൽ മാത്രം പ്രവർത്തിക്കുന്ന നോക്കിയ T20 ടാബ്‌ലെറ്റിന് 15,499 രൂപയാണ് വില. 4 ജിബി + 32 ജിബി കോൺഫിഗറേഷനിൽ വൈഫൈയിൽ മാത്രം പ്രവർത്തിക്കുന്ന പതിപ്പിന് 16,499 രൂപയും അതിന്റെ തന്നെ 4ജി സിമ്മും കൂടെ ചേർത്ത് ഉപയോഗിക്കാവുന്ന പതിപ്പിന് 18,499 രൂപയുമാണ് വില.ഡീപ് ഓഷ്യൻ നിറത്തിൽ മാത്രം ലഭ്യമായ നോക്കിയ T20 ടാബ്‌ലെറ്റിൻ്റെ വില്പന നോക്കിയ വെബ്‌സൈറ്റ് വഴിയും ഫ്ലിപ്കാർട്ടിലൂടെയും ഓഫ്‌ലൈൻ സ്റ്റോറുകളിലൂടെയും ആരംഭിച്ചു കഴിഞ്ഞു. ടാബ്‌ലെറ്റ് വാങ്ങുന്നവർക്ക് സ്പോട്ടിഫൈ ആക്‌സസും നോക്കിയ ഒരുക്കിയിട്ടുണ്ട്.400 നിറ്റ്സ് പീക്ക് ബ്രൈറ്റിനെസ്സുള്ള 10.4-ഇഞ്ച് 2K (2,000 x 1,200-പിക്സൽ റെസലൂഷൻ) ഇൻ-സെൽ ഡിസ്പ്ലേയാണ് നോക്കിയ T20 ടാബ്‌ലറ്റിന്. മുൻവശത്തെ പാനലും ടഫൻഡ് ഗ്ലാസ് കൊണ്ട് സംരക്ഷിച്ചിട്ടുണ്ട്. ആൻഡ്രോയിഡ് 11-ലാണ് ടാബ്‌ലെറ്റ് പ്രവർത്തിക്കുന്നത്. ഒക്ടാ-കോർ യൂനിസെക് T610 SoC പ്രോസസറാണ് നോക്കിയ ടാബിന്റെ കരുത്ത്. മൈക്രോ എസ്ഡി കാർഡ് വഴി ഇന്റേണൽ സ്റ്റോറേജ് 512 ജിബി വരെ വർദ്ധിപ്പിക്കാം.വീഡിയോ കോളുകൾക്കും ഫോട്ടോകൾക്കുമായി, ടാബ്‌ലെറ്റിൽ മുൻവശത്ത് 5 മെഗാപിക്സൽ സെൽഫി ക്യാമറ സെൻസറും പിന്നിൽ 8 മെഗാപിക്സൽ ക്യാമറ സെൻസറും സജ്ജീകരിച്ചിരിക്കുന്നു. പിൻ ക്യാമറയ്ക്ക് LED ഫ്ലാഷ് പിന്തുണയുമുണ്ട്. മികച്ച ഓഡിയോയ്ക്കായി ഇരട്ട മൈക്രോഫോണുകളും സ്റ്റീരിയോ സ്പീക്കറുകളും ക്രമീകരിച്ചിട്ടുണ്ട്.15W ഫാസ്റ്റ് ചാർജിങ്ങിനെ പിന്തുണയ്ക്കുന്ന 8,200mAh ബാറ്ററിയാണ് നോക്കിയ T20 ടാബ്‌ലറ്റിന്. 10W അഡാപ്റ്ററാണ് ബോക്‌സിനുള്ളിൽ ലഭിക്കുക. 4ജി എൽടിഇ (ഓപ്ഷണൽ), വൈ-ഫൈ 802.11ac, ബ്ലൂടൂത്ത് v5.0, യുഎസ്ബി ടൈപ്പ്-സി, 3.5 എംഎം ഓഡിയോ ജാക്ക് എന്നിവയാണ് കണക്ടിവിറ്റി ഓപ്ഷനുകൾ.

Related Articles

Back to top button