Big B
Trending

ലോകത്തെ ഏറ്റവും മൂല്യമുള്ള കമ്പനിയായി മൈക്രോസോഫ്റ്റ്

ഇന്ത്യന്‍ വംശജനായ സത്യ നദെല നയിക്കുന്ന മൈക്രോസോഫ്റ്റ് വീണ്ടും ആപ്പിളിനെ പിന്നിലാക്കി ലോകത്തെ ഏറ്റവും മൂല്യമുള്ള കമ്പനിയായി. മൈക്രോസോഫ്റ്റിന്റെ ഇപ്പോഴത്തെ വിപണി മൂല്യം 2.49 ട്രില്ല്യന്‍ ഡോളറാണ്. എന്നാൽ ആപ്പിള്‍ കമ്പനിക്ക് ഇപ്പോള്‍ 2.46 ട്രില്ല്യന്‍ ഡോളര്‍ മൂല്യമാണുള്ളത് എന്ന് സിഎന്‍ബിസി റിപ്പോര്‍ട്ടു ചെയ്യുന്നു. കഴിഞ്ഞ ദിവസങ്ങളിൽ വാള്‍സ്ട്രീറ്റിന്റെ പ്രതീക്ഷകള്‍ക്കൊപ്പം ഉയരാനായില്ലെന്ന് ആപ്പിള്‍ തന്നെ അറിയിച്ചിരുന്നു. ഉപകരണങ്ങള്‍ നിർമിക്കാന്‍ വേണ്ട ചിപ്പുകളുടെയും മറ്റു ഘടകഭാഗങ്ങളുടെയും വലിയ പ്രതിസന്ധിയാണ് ഇതിനു കാരണം. ഇക്കാലത്ത് പ്രതീക്ഷിച്ചിരുന്നതിനേക്കാൾ ഏകദേശം 600 കോടി ഡോളറാണ് ആപ്പിളിന് കുറഞ്ഞത്. അതേസമയം മൈക്രോസോഫ്റ്റ് പ്രതീക്ഷകള്‍ക്കപ്പുറത്തേക്ക് ഉയരുകയും ചെയ്തു. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ നേടിയതിനേക്കാള്‍ 22 ശതമാനം അധിക വരുമാനമാണ് മൈക്രോസോഫ്റ്റ് ഈ വര്‍ഷം മൂന്നു പാദങ്ങളിലുമായി സ്വന്തമാക്കിയത്.മൈക്രോസോഫ്റ്റ് സ്ഥാപകനും മുന്‍ മേധാവിയുമായിരുന്ന ബില്‍ ഗെയ്റ്റ്‌സും പിന്നീടുവന്ന സ്റ്റീവ് ബാമറും ഉണ്ടാക്കിയിട്ടുള്ള ശ്രദ്ധയാകര്‍ഷിക്കൽ നദെല നടത്തിയില്ല. അദ്ദേഹത്തിനു കീഴില്‍ മൈക്രോസോഫ്റ്റ് ഒന്നു കൂടി നിശബ്ദതയിലേക്കു വലിഞ്ഞു. മൈക്രോസോഫ്റ്റിനെ മൈക്രോസോഫ്റ്റ് ആക്കിയ പ്രോഡക്ടായ വിന്‍ഡോസ് ഓപ്പറേറ്റിങ് സിസ്റ്റത്തിന് അപ്പുറത്തേക്ക് കമ്പനി നീങ്ങുന്നത് നദെലയ്ക്ക് ഒപ്പമാണ്. അദ്ദേഹം ഊന്നല്‍ നല്‍കാന്‍ തീരുമാനിച്ചത് ക്ലൗഡ് കംപ്യൂട്ടിങ്ങിനാണ്. ലോകത്തെ ഏറ്റവും വലിയ 500 കമ്പനികളില്‍ 78 ശതമാനവും ഉപയോഗിക്കുന്നത് മൈക്രോസോഫ്റ്റ് ക്ലൗഡാണ് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. നദെലയുടെ പ്രവര്‍ത്തന ശൈലിയെ ബോറിങ് എന്നു വിശേഷിപ്പിക്കാന്‍ ചിലരെങ്കിലും ശ്രമിക്കുന്നു. എന്നാല്‍, മുന്‍ മേധാവി സ്റ്റീവ് ജോബ്‌സിനു ശേഷം ആപ്പിള്‍ പോലും ഒരു ബോറിങ് കമ്പനിയായി തുടങ്ങിയിരിക്കുകയാണ് എന്നും ചില വിശകലന വിദഗ്ധര്‍ കരുതുന്നു.

Related Articles

Back to top button