Tech
Trending

ഷാവോമി എംഐ 11 അള്‍ട്ര ഇന്ത്യയില്‍ വില്‍പന നിര്‍ത്തി

ഷാവോമിയുടെ എംഐ 11 അൾട്ര സ്മാർട്ഫോൺ ഇന്ത്യൻ വിപണിയിൽ വിൽപന അവസാനിപ്പിക്കുന്നു. വിപണിയിൽ ചില പ്രശ്നങ്ങൾ നേരിട്ട സാഹചര്യത്തിലാണ് കമ്പനിയുടെ തീരുമാനം. ഈ വർഷം ഏപ്രിലിൽ അവതരിപ്പിക്കപ്പെട്ട എംഐ 11 അൾട്ര ഷാവോമിയിൽ നിന്നുള്ള ഏറ്റവും വിലകൂടിയ ഫോൺ ആണ്. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും ഫോൺ വിൽപനയ്ക്കെത്തിക്കാൻ കമ്പനിയ്ക്കായില്ല. ജൂലായിൽ വിൽപന തുടങ്ങിയെങ്കിലും അതിവേഗം തന്നെ സ്റ്റോക്ക് അവസാനിക്കുകയും ചെയ്തു. ഇപ്പോൾ എട്ട് ജിബി റാം 256 ജിബി സ്റ്റോറേജ് പതിപ്പ് ഔദ്യോഗിക വെബ്സൈറ്റിലുൾപ്പടെ വിൽപനയ്ക്കുണ്ട്. എന്നാൽ എംഐ11 അൾട്ര സ്മാർട്ഫോൺ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നത് നിർത്തിയെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.എന്തായാലും എംഐ 11 അൾട്രയുടെ പിൻഗാമിയായി പുതിയ ഫോൺ 2022 ൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ. ‘ഷാവോമി’ ഫോൺ പരമ്പരയിലാവും ഇത് പുറത്തിറങ്ങുക. എംഐ സീരീസ് എന്ന പേര് കമ്പനി ഒഴിവാക്കി ഷാവോമി സീരീസ് എന്നാക്കി മാറ്റിയിരുന്നു. അങ്ങനെ വരുമ്പോൾ പുതിയ ഫോൺ ഷാവോമി 12 അൾട്ര എന്നായിരിക്കും അറിയപ്പെടുക. എംഐ 11 അൾട്രായെ പോലെ ഏറ്റവും കൂടിയ സൗകര്യങ്ങളോടെയാവും ഈ ഫോണും വിപണിയിലെത്തുക.

Related Articles

Back to top button