Tech
Trending

നോക്കിയയുടെ പുത്തൻ ഹാൻഡ്സെറ്റ് നോക്കിയ ജി11 പ്ലസ് പുറത്തിറങ്ങി

നോക്കിയയുടെ പുതിയ ഹാൻഡ്സറ്റുകൾ വിപണിയിലേക്ക്. കമ്പനിയുടെ ജി സീരീസിലെ ഏറ്റവും പുതിയ മോഡലാണ് നോക്കിയ ജി 11 പ്ലസ്. ഈ വർഷം ആദ്യം പുറത്തിറക്കിയ നോക്കിയ ജി11 ന്റെ പരിഷ്കരിച്ച് പതിപ്പാണ് നോക്കിയ ജി 11 പ്ലസ്.നോക്കിയ ജി 11 പ്ലസിന്റെ വില വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. എന്നാൽ നോക്കിയ വെബ്‌സൈറ്റിൽ ഫോണിന്റെ മറ്റു വിവരങ്ങളെല്ലാം നൽകിയിട്ടുണ്ട്. ചാർക്കോൾ ഗ്രേ, ലേക്ക് ബ്ലൂ നിറങ്ങളിൽ വരുന്ന ഫോൺ 4 ജിബി റാം + 64 ജിബി സ്റ്റോറേജ് വേരിയന്റിലാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്.90Hz റിഫ്രഷ് റേറ്റ് ഉള്ള 6.517 ഇഞ്ച് എച്ച്ഡി+ ഡിസ്‌പ്ലേയാണ് നോക്കിയ ജി 11 പ്ലസ് അവതരിപ്പിക്കുന്നത്.നോക്കിയ ബ്രാൻഡ് ലൈസൻസി എച്ച്എംഡി ഗ്ലോബൽ കൃത്യമായ പ്രോസസർ വിശദാംശങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ,ഫോണിന് 4 ജിബി റാം ഉണ്ടെന്ന് നോക്കിയ വെബ്‌സൈറ്റ് സ്ഥിരീകരിക്കുന്നുണ്ട്. നോക്കിയ ജി 11 പ്ലസിന് 50 മെഗാപിക്‌സൽ പ്രൈമറി സെൻസറും 2 മെഗാപിക്‌സൽ സെക്കൻഡറി സെൻസറും ഉള്ള ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമുണ്ട്. പിൻ ക്യാമറയ്ക്കൊപ്പം ഒരു എൽഇഡി ഫ്ലാഷുമുണ്ട്.സെൽഫികൾക്കും വിഡിയോ ചാറ്റുകൾക്കുമായി, നോക്കിയ ജി 11 പ്ലസ് മുൻവശത്ത് 8 മെഗാപിക്സൽ സെൽഫി ക്യാമറ സെൻസർ വഹിക്കുന്നു. ഒറ്റ ചാർജിൽ മൂന്ന് ദിവസം വരെ ബാറ്ററി ലൈഫ് നൽകുമെന്നും കമ്പനി അവകാശപ്പെടുന്നു.

Related Articles

Back to top button