Big B
Trending

ഡീസലിന് 13 ഉം പെട്രോളിന് ആറും രൂപ കയറ്റുമതി തീരുവ ഉയര്‍ത്തി

പെട്രോള്‍, ഡീസല്‍, വ്യോമയാന ഇന്ധനം എന്നിവയുടെ കയറ്റുമതി തീരുവ സര്‍ക്കാര്‍ ഉയര്‍ത്തി. രാജ്യത്തെ എണ്ണശുദ്ധീകരണശാലകളുടെ അധികനേട്ടത്തിന് നികുതി ഏര്‍പ്പെടുത്തുകയുംചെയ്തു.പെട്രോള്‍, വ്യോമയാന ഇന്ധനം എന്നിവയ്ക്ക് ലിറ്ററിന് ആറു രൂപയും ഡീസലിന് 13 രൂപയുമാണ് കയറ്റുമതി തീരുവ ഏര്‍പ്പെടുത്തിയത്. റഷ്യ-യുക്രൈന്‍ സംഘര്‍ഷത്തെതുടര്‍ന്ന് വില ഉയര്‍ന്നപ്പോള്‍ രാജ്യത്തെ റിഫൈനറികള്‍ക്ക് അപ്രതീക്ഷിത നേട്ടമുണ്ടായതായും അതുകൊണ്ടുതന്നെ അതിന്മേലുള്ള സെസ് കമ്പനികള്‍ക്ക് ബാധ്യതയാകില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.രണ്ടുലക്ഷം ബാരലില്‍താഴെ വാര്‍ഷിക ഉത്പാദനമുള്ള ചെറുകിട കമ്പനികളെയും സെസില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ‘ഹൈ സ്പീഡ് ഡീസല്‍, പെട്രോള്‍ എന്നിവയുടെ കയറ്റുമതി വര്‍ധിച്ചതിനെതുടര്‍ന്നാണ് നികുതി ചുമത്താന്‍ തീരുമാനിച്ചത്. രാജ്യത്തെ ഉത്പാദകര്‍ കയറ്റുമതിയില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതിനാല്‍ അവരുടെ അവരുടെ പമ്പുകളില്‍ ഇന്ധനമില്ലാത്ത സ്ഥിതിയാണുള്ളതെന്നും സര്‍ക്കാര്‍ പറയുന്നു.

Related Articles

Back to top button