
നോക്കിയ സി31 സ്മാർട് ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചു. സി31 ഹാൻഡ്സെറ്റ് നോക്കിയ ഇന്ത്യ ഇ-സ്റ്റോറിലും പാർട്ണർ റീട്ടെയിൽ ഔട്ട്ലെറ്റുകളിലും ലഭിക്കും. 3 ജിബി റാം 32 ജിബി സ്റ്റോറേജ് വേരിയന്റിന് 9,999 രൂപയാണ് വില. 4 ജിബി റാമും 64 ജിബി സ്റ്റോറേജ് ഹാൻഡ്സെറ്റ് 10,999 രൂപയ്ക്കും ലഭ്യമാണ്. ചാർക്കോൾ, മിന്റ്, സിയാൻ എന്നീ നിറങ്ങളിൽ ഹാൻഡ്സെറ്റ് വിപണിയിലെത്തും. എച്ച്ഡി റെസലൂഷനുള്ള (1600×720 പിക്സൽ) 6.7 ഇഞ്ച് ഡിസ്പ്ലേയും സെൽഫി ക്യാമറയ്ക്കായി വാട്ടർ ഡ്രോപ്പ് സ്റ്റൈൽ നോച്ചും നോക്കിയ സി31 ലുണ്ട്. 64 ജിബി വരെ സ്റ്റോറേജും 4 ജിബി റാമും ഉള്ള ഒക്ടാ കോർ പ്രോസസറാണ് നോക്കിയ സി31ന് കരുത്ത് പകരുന്നത്. ആൻഡ്രോയിഡ് 12 ലാണ് ഫോൺ പ്രവർത്തിക്കുന്നത്.രണ്ട് വർഷത്തെ സുരക്ഷാ അപ്ഡേറ്റുകളും എച്ച്എംഡി വാഗ്ദാനം ചെയ്യുന്നുണ്ട്.ട്രിപ്പിൾ റിയർ ക്യാമറ സിസ്റ്റത്തിൽ എഎഫ് ഉള്ള 13 മെഗാപിക്സൽ പ്രൈമറി ക്യാമറ സെൻസറും പോർട്രെയിറ്റിനും മാക്രോ ഫൊട്ടോഗ്രഫിക്കുമായി രണ്ട് 2 മെഗാപിക്സൽ സെൻസറുകളും ഉൾപ്പെടുന്നു. സെൽഫികൾക്കായി നോക്കിയ സി31 ന് മുൻവശത്ത് 5 മെഗാപിക്സൽ സെൻസറുണ്ട്.10W ചാർജിങ് ഉള്ള 5050 എംഎഎച്ച് ആണ് ബാറ്ററി.