Tech
Trending

വാട്‌സാപ്പ് പേയുടെ ഇന്ത്യയിലെ മേധാവി സ്ഥാനമൊഴിഞ്ഞു

വാട്‌സാപ്പ് ഇന്ത്യയുടെ തലപ്പത്ത് വീണ്ടും രാജി. വാട്‌സാപ്പ് പേയുടെ ഇന്ത്യയിലെ മേധാവിയായ വിനയ് ചൊലേട്ടിയാണ് സ്ഥാനം ഒഴിഞ്ഞത്. സ്ഥാനമേറ്റ് നാല് മാസങ്ങള്‍ക്ക് ശേഷമാണ് വിനയ് ചൊലേട്ടിയുടെ രാജി എന്നത് ശ്രദ്ധേയമാണ്. ലിങ്ക്ഡ്ഇന്‍ പോസ്റ്റിലൂടെയാണ് രാജിവയ്ക്കുന്ന വിവരം അദ്ദേഹം അറിയിച്ചത്. 2021 ഒക്ടോബറില്‍ കമ്പനിയിലെത്തിയ വിനയ് 2022 സെപ്റ്റംബറിലാണ് വാട്‌സാപ്പ് പേയുടെ മേധാവിയായി ചുമതലയേല്‍ക്കുന്നത്. തന്റെ ഭാവി പദ്ധതികള്‍ എന്താണെന്ന് വിനയ് ചൊലേട്ടി വിശദമാക്കിയിട്ടില്ല.കഴിഞ്ഞ കുറച്ചുനാളുകളായി ഫെയ്സ്ബുക്ക്, വാട്സാപ്പ്, ഇന്‍സ്റ്റഗ്രാം തുടങ്ങിയവയുടെ മാതൃകമ്പനിയായ മെറ്റയില്‍ രാജി തുടരുകയാണ്. മെറ്റയുടെ ഇന്ത്യന്‍ മേധാവിയും ഇന്ത്യയിലെ മെറ്റാ പബ്ലിക് പോളിസി വിഭാഗം തലവനും വാട്സാപ്പ് ഇന്ത്യയിലെ മേധാവിയും നേരത്തെ രാജി വച്ചിരുന്നു.മെറ്റയുടെ ഇന്ത്യന്‍ മേധാവി അജിത് മോഹന്‍ രാജിവെച്ചതിന് പിന്നാലെയായിരുന്നു രാജ്യത്തെ മെറ്റ പബ്ലിക് പോളിസി വിഭാഗത്തിന്റെ തലവന്‍ രാജീവ് അഗര്‍വാളിന്റെ രാജി. തുടര്‍ന്നാണ് വാട്സാപ്പിന്റെ ഇന്ത്യന്‍ തലവന്‍ അഭിജിത് ബോസും രാജിവെച്ചതായുള്ള വിവരങ്ങള്‍ പുറത്തുവന്നത്.

Related Articles

Back to top button