Auto
Trending

നിസ്സാന്റെ അഭിമാനമായി മാഗ്‌നൈറ്റ്:30,000 കാറുകള്‍ നിരത്തില്‍

ഏറ്റവും കുറഞ്ഞ വിലയിൽ ലഭിക്കുന്ന കോംപാക്ട് എസ്.യു.വി. ഈ ഒരു വിശേഷണം കൊണ്ട് മാത്രം ജനങ്ങളുടെ മനസിൽ ഇടംനേടിയ വാഹനമാണ് ജാപ്പനീസ് വാഹന നിർമാതാക്കളായ നിസാൻ ഇന്ത്യയിൽ എത്തിച്ച കോംപാക്ട് എസ്.യു.വി. മോഡലായ മാഗ്നൈറ്റ്. പ്രഖ്യാപനങ്ങൾക്ക് ശേഷം നിരത്തുകളിൽ എത്തിയതോടെ വാഹനത്തിന്റെ സ്റ്റൈലുകൊണ്ടും ഫീച്ചറുകളുടെ സമ്പന്നത കൊണ്ടും വീണ്ടും ആരാധകരെ സൃഷ്ടിച്ച ഈ വാഹനം ഇപ്പോൾ മറ്റൊരു നാഴികക്കല്ല് കൂടി താണ്ടിയിരിക്കുകയാണ്.XE,XL,XV,XV പ്രീമിയം എന്നീ നാല് വേരിയന്റുകളിൽ 20 ഗ്രേഡുകളായാണ് നിസാൻ മാഗ്നൈറ്റ് വിപണിയിൽ എത്തിയിരിക്കുന്നത്. 5.49 ലക്ഷം രൂപ മുതൽ 9.59 ലക്ഷം രൂപ വരെയാണ് ഈ വാഹനത്തിന്റെ എക്സ്ഷോറും വില. ലോകത്തിനായി ഇന്ത്യയിൽ നിർമിക്കുന്ന വാഹനം എന്നാണ് നിസാൻ ഈ വാഹനത്തെ കുറിച്ച് അഭിപ്രായപ്പെട്ടിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ വിദേശ രാജ്യങ്ങളായ നേപ്പാൾ, സൗത്ത് ആഫ്രിക്ക, ഇന്തൊനേഷ്യ തുടങ്ങിയ രാജ്യങ്ങളിലേക്കാണ് ഈ വാഹനം കയറ്റി അയയ്ക്കുന്നത്.2020 ഡിസംബറിലാണ് നിസാൻ മാഗ്നൈറ്റ് എന്ന കോംപാക്ട് എസ്.യു.വി. വിപണിയിൽ എത്തിച്ചത്. അവതരിച്ച് ഒരു വർഷത്തോട് അടുക്കുമ്പോൾ വിൽപ്പനയിൽ 30,000 എന്ന വലിയ നമ്പർ മറികടന്നിരിക്കുകയാണ് ഈ വാഹനം. ഈ ആഘോഷത്തിന്റെ ഭാഗമായി നിസാൻ ചെയർപേഴ്സൺ (ആഫ്രിക്ക, മിഡിൽ ഈസ്റ്റ്, ഇന്ത്യ, യൂറോപ്പ്, ഓഷ്യാനിയ മേഖല) ഗില്ലൂം കാർട്ടിയറാണ് ഉപഭോക്താവിന് 30,000-ാമത് നിസാൻ മാഗ്നൈറ്റിന്റെ താക്കോൽ കൈമാറിയത്. 72,000 ബുക്കിങ്ങുകളും ഇതിനോടകം ലഭിച്ചിട്ടുണ്ട്.നിസാൻ മോട്ടോഴ്സും റെനോയും സംയുക്തമായി വികസിപ്പിച്ചിട്ടുള്ള സി.എം.എഫ്-എ പ്ലാറ്റ്ഫോമിലാണ് മാഗ്നൈറ്റ് എസ്.യു.വി. ഒരുങ്ങിയിട്ടുള്ളത്. ഈ സെഗ്മെന്റിൽ റെനോ എത്തിച്ചിട്ടുള്ള കൈഗറിനും ഈ പ്ലാറ്റ്ഫോമാണ് അടിസ്ഥാനമൊരുക്കുന്നത്. മസ്കുലർ ഭാവമുള്ള ഗ്രില്ല്, എൽ.ഇ.ഡി ഹെഡ്ലാമ്പ്, എൽ-ഷേപ്പ് എൽ.ഇ.ഡി ഡി.ആർ.എൽ, ഡ്യുവൽ ടോൺ ബമ്പർ, പ്രൊജക്ഷൻ ഫോഗ് ലാമ്പ് എന്നിവയാണ് മാഗ്നൈറ്റിന്റെ മുൻവശം സ്റ്റൈലിഷാക്കുന്നത്. അലോയി വീൽ ഉൾപ്പെടെയുള്ളവ ഈ വാഹനത്തിലുണ്ട്.കുറഞ്ഞ വിലയിൽ വിപണിയിൽ എത്തിയിട്ടുണ്ടെങ്കിലും ഫീച്ചറുകളുടെ കാര്യത്തിൽ വിട്ടുവീഴ്ച വരുത്തിയിട്ടില്ല. സെഗ്മെന്റിലെ ബെസ്റ്റ് ഫീച്ചറുകളാണ് മാഗ്നൈറ്റിന്റെ അകത്തളത്തെ സമ്പന്നമാക്കുന്നത്. ഇതിൽ ഏറ്റവുമാകർഷകം ഇൻസ്ട്രുമെന്റ് ക്ലെസ്റ്ററാണ്. വിവിധ മൂഡ് കളറിൽ നൽകിയിട്ടുള്ള ഏഴ് ഇഞ്ച് ഡിജിറ്റൽ ഇതിലെ മീറ്റർ. എട്ട് ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, പുതിയ ഡിസൈനിലുള്ള ഡാഷ്ബോർഡ്, മികച്ച സീറ്റുകൾ എന്നിവയും അകത്തളത്തെ ആകർഷകമാക്കും.71 ബി.എച്ച്.പി പവറും 96 എൻ.എം ടോർക്കുമേകുന്ന 1.0 ലിറ്റർ നാച്വറലി ആസ്പിരേറ്റഡ് പെട്രോൾ എൻജിനിലും, 99 ബി.എച്ച്.പി പവറും 160 എൻ.എം ടോർക്കുമേകുന്ന 1.0 ലിറ്റർ ടർബോ പെട്രോൾ എൻജിനുമാണ് മാഗ്നൈറ്റിന് കരുത്തേകുന്നത്.

Related Articles

Back to top button