Big B
Trending

ബിറ്റ്‌കോയിൻ കറൻസിയായി അംഗീകരിക്കാൻ സർക്കാരിന് നിർദേശം ലഭിച്ചിട്ടില്ലെന്ന് ധനമന്ത്രി

രാജ്യത്ത് ബിറ്റ്കോയിൻ കറൻസിയായി അംഗീകരിക്കാൻ നിർദേശം ലഭിച്ചിട്ടില്ലെന്ന് ധനമന്ത്രി നിർമല സീതാരാമൻ. ബിറ്റ്കോയിൻ ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങൾ നിലവിൽ ശേഖരിക്കുന്നില്ലെന്നും ലോക്സഭയിൽ മറുപടിയായി ധനമന്ത്രി പറഞ്ഞു.ഇപ്പോൾ നടക്കുന്ന പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ ക്രിപ്റ്റോകറൻസി ആൻഡ് റെഗുലേഷൻ ഓഫ് ഒഫീഷ്യൽ ഡിജിറ്റൽ കറൻസി ബിൽ 2021 അവതരിപ്പിക്കുമെന്നും സർക്കാർ വൃത്തങ്ങൾ സൂചിപ്പിച്ചു.ബിൽ പ്രകാരം ആർബിഐയുടെ ഔദ്യോഗിക ഡിജിറ്റൽ കറൻസിയും അവതരിപ്പിക്കും.ബ്ലോക്ക്ചെയിൻ സാങ്കേതികവിദ്യ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ചില ക്രിപറ്റോകറൻസികൾ ഒഴികെയുള്ളവ നിരോധിച്ചേക്കുമെന്നാണ് സൂചന. ലോകത്തെ ആദ്യത്തെ വിദേന്ദ്രീകൃത ഡിജിറ്റൽ കറൻസിയാണ് ബിറ്റ്കോയിൻ. കഴിഞ്ഞ സെപ്റ്റംബറിൽ മധ്യഅമേരിക്കൻ രാജ്യമായ എൽ സാൽവഡോർ ബിറ്റ്കോയിന് അംഗീകാരം നൽകിയിരുന്നു.

Related Articles

Back to top button