
വണ്‍പ്ലസ് 11 5ജി ഉടന്‍ വിപണിയിലെത്തും. ജനുവരി ആദ്യവാരത്തോടെ ചൈനയില്‍ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്ന വണ്‍പ്ലസ് 11 ഫെബ്രുവരിയോടെയാകും ഇന്ത്യയിലെത്തുകയെന്നാണ് വിവരങ്ങള്‍. ട്രിപ്പിള്‍ ക്യാമറ സെറ്റപ്പിലായിരിക്കും ഫോണ്‍ എത്തുക. കൂടാതെ വ്യത്യസ്തമായി പുത്തന്‍ ഡിസൈനിലായിരിക്കും ഫോണ്‍ എത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. 50 മെഗാപിക്‌സലിന്റെ പ്രൈമറി ക്യാമറയും 48 മെഗാപിക്‌സലിന്റെ അള്‍ട്രാ വൈഡ് ആംഗിള്‍ ക്യാമറയും 32 മെഗാപിക്‌സലിന്റെ 2X ടെലിഫോട്ടോ ക്യാമറയും അടങ്ങുന്നതാകും ട്രിപ്പിള്‍ ക്യാമറ യൂണിറ്റ്. 16 മെഗാപിക്‌സലിന്റെ സെല്‍ഫി ക്യാമറയും പ്രതീക്ഷിക്കുന്നുണ്ട്. ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ വന്നിട്ടില്ലെങ്കിലും 16 ജിബി + 512 ജിബി സ്റ്റോറേജ് വരെ പ്രതീക്ഷിക്കുന്നുണ്ട്. 50,000 മുതല്‍ 60,000 റേഞ്ചിലായിരിക്കും വിലയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 6.7 ഇഞ്ചിന്റെ 120 Hz റീഫ്രഷ് റേറ്റോട് കൂടിയ അമോലെഡ് ഡിസ്‌പ്ലെയാകും ഫോണിലെന്നാണ് വിവരങ്ങള്‍. സ്‌നാപ്പ്ഡ്രാഗണ്‍ പ്രോസസറും 100W ഫാസ്റ്റ് ചാര്‍ജിങ് സപ്പോര്‍ട്ടോട് കൂടിയ 5000 mAh ബാറ്ററിയുമായാകും വണ്‍പ്ലസ് 11 എത്തുക.