
ശതകോടീശ്വരന്‍ ഗൗതം അദാനി മാധ്യമ മേഖലയിലും സാന്നിധ്യം ഉറപ്പിച്ചു. എന്‍ഡിടിവിയുടെ സ്ഥാപകരായ പ്രണോയ് റോയിയും രാധിക റോയിയും 27.26ശതമാനം ഓഹരികള്‍ അദാനിക്ക് വിറ്റു. എക്‌സ്‌ചേഞ്ചിന് വെള്ളിയാഴ്ച നല്‍കിയ വിവരപ്രകാരം ഓഹരിയൊന്നിന് 342.65 രൂപ നിലവാരത്തിലായിരുന്നു ഇടപാട്. ഡിസംബര്‍ അഞ്ചിന് അവസാനിച്ച ഓപ്പണ്‍ ഓഫറില്‍ വാഗ്ദാനം ചെയ്ത വിലയുടെ 17ശതമാനം ഉയര്‍ന്ന നിലവാരത്തിലാണ് ഇരുവരും അദാനിക്ക് ഓഹരികള്‍ കൈമാറിയത്. ഇതോടെ എന്‍ഡിടിവിയുടെ 64.7ശതമാനം ഓഹരികളും ഗൗതം അദാനിയുടെ കൈവശമായി. പ്രണോയ്-രാധിക ദമ്പതികളുടെ കൈവശം ഇനി അവശേഷിക്കുക അഞ്ചു ശതമാനം ഓഹരി മാത്രമാണ്.കുറഞ്ഞ വിലയ്ക്ക് ഓപ്പണ്‍ ഓഫര്‍ പ്രഖ്യാപിച്ച് കൂടിയ വിലയ്ക്ക് പ്രധാന പ്രമോട്ടര്‍മാരില്‍നിന്ന് ഓഹരികള്‍ സമാഹരിച്ചുവെന്നതാണ് ഇവിടെ ശ്രദ്ധേയം. ഓപ്പണ്‍ ഓഫര്‍ അവസാനിച്ച് 26 ആഴ്ചയ്ക്കുള്ളില്‍ ഓഹരികള്‍ കൈമാറുകയാണെങ്കില്‍ ഓഹരികള്‍ക്ക് ഒരേ വില നല്‍കണമെന്ന് ഏറ്റെടുക്കല്‍ നിയമത്തില്‍ വ്യവസ്ഥയുണ്ട്.