Big B
Trending

ബാങ്ക് ജീവനക്കാർ പണിമുടക്കുന്നു

ജനുവരി 30-31 തിയതികളിൽ ബാങ്ക് ജീവനക്കാർ പണിമുടക്കും. ശനി,‍ഞായർ ദിവസങ്ങളിലെ പതിവ് അവധി ദിവസങ്ങൾക്ക് ശേഷം തൊട്ടടുത്ത രണ്ട് ദിവസം ജീവനക്കാർ പണിമുടക്കിയാൽ തുടർച്ചയായ നാല് ദിവസം ബാങ്കിങ് സേവനങ്ങൾ തടസപ്പെടും.യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് ആണ് (യുഎഫ്ബിയു) പണിമുടക്കിന് ആഹ്വാനം നൽകിയത്. വരാനിരിക്കുന്ന രണ്ട് ദിവസത്തെ പണിമുടക്ക് വിവിധ ബാങ്കുകളുടെ സേവനങ്ങളെ ബാധിച്ചേക്കാം.യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് പണിമുടക്കിന് നോട്ടീസ് നൽകിയതായി ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ അറിയിച്ചു. യൂണിയന് കീഴിലെ ബാങ്ക് ജീവനക്കാരുടെ വിവിധ സംഘടനകൾക്ക് രാജ്യവ്യാപക ബാങ്ക് പണിമുടക്ക് നടത്താൻ നിർദ്ദേശമുണ്ട്.

എസ്ബിഐ ശാഖകളിലെ സേവനങ്ങളെ പണിമുടക്ക് ബാധിച്ചേക്കും എന്ന് ബാങ്ക് ഔദ്യോഗികമായി സൂചന നൽകിയിട്ടുണ്ട്.ജീവനക്കാർ പണിമുടക്കുന്ന ദിവസങ്ങളിൽ ബാങ്ക് അതിന്റെ ശാഖകളിലും ഓഫീസുകളിലും സാധാരണ പ്രവർത്തനം ഉറപ്പാക്കാൻ ആവശ്യമായ ക്രമീകരണങ്ങൾ നടത്തുമെങ്കിലും ഇടപാടുകൾ തടസപ്പെട്ടേക്കാം. എസ്ബിഐ റെഗുലേറ്ററി ഫയലിംഗിൽ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.പ്രവൃത്തിദിനം കുറക്കണമെന്ന ആവശ്യം ഉൾപ്പെടെ ഉന്നയിച്ചാണ് പണിമുടക്ക്. ആഴ്ചയിൽ അഞ്ച് ദിവസമാക്കി പ്രവൃത്തി ദിനം ചുരുക്കണമെന്ന ആവശ്യത്തിനൊപ്പം യൂണിയനുകൾ ഉന്നയിച്ച പെൻഷൻ ആവശ്യങ്ങളിൽ നടപടി വേണമെന്നാണ് ഒരു ആവശ്യം. ദേശീയ പെൻഷൻ സംവിധാനം നിർത്തലാക്കണമെന്നാണ് ഒരു ആവശ്യം.ബാങ്ക് ജീവനക്കാരുടെ ഒൻപത് സംഘടനകളാണ് യൂണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസിന് കീഴിലുള്ളത്.1986 മുതൽ വിരമിച്ചവരുടെ പെൻഷൻ പിന്നീട്‌ ജീവനക്കാർക്ക്‌ അനുവദിച്ച ശമ്പള പരിഷ്‌കരണങ്ങൾക്ക്‌ ആനുപാതികമായി പരിഷ്‌കരിക്കുക, തീർപ്പാകാത്ത വിഷയങ്ങൾക്ക്‌ അടിയന്തര പരിഹാരം ഉറപ്പാക്കുക, ഇടപാടുകാർക്ക്‌ മികച്ച സേവനം ലഭ്യമാക്കാൻ ജീവനക്കാരെ നിയമിക്കുക, പഴയ പെൻഷൻ സമ്പ്രദായം പുനസ്ഥാപിക്കുക, ശമ്പള പരിഷ്‌കരണ ആവശ്യങ്ങളിൽ ചർച്ച ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങളും സംഘടനകൾ ഉന്നയിക്കുന്നുണ്ട്.

Related Articles

Back to top button