Auto
Trending

ജാവ 42 തവാങ് എഡിഷന്‍ അവതരിപ്പിച്ചു

ജാവ 42 തവാങ് എഡിഷന്‍ പുറത്തിറക്കി ജാവ യെസ്ഡി മോട്ടോര്‍ സൈക്കിള്‍സ്.അരുണാചല്‍ പ്രദേശിലേയും സമീപ പ്രദേശങ്ങളിലേയും ഉപഭോക്താക്കള്‍ക്കു മാത്രമായി ആകെ 100 ജാവ 42 തവാങ് എഡിഷന്‍ മോട്ടോര്‍സൈക്കിളുകള്‍ മാത്രമാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്.ഹിമാലയന്‍ സംസ്‌കാരത്തിന്റെ ഭാഗമായ ലുങ്തയെന്ന വിന്‍ഡ് ഹോഴ്‌സില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ജാവ 42 തവാങ് എഡിഷന്‍ നിര്‍മിച്ചിരിക്കുന്നതെന്നാണ് കമ്പനി അറിയിക്കുന്നത്. സാധാരണ ജാവ 42 വിനേക്കാളും 20,000 രൂപ കൂടുതലുള്ള തവാങ് എഡിഷന്‍ പൂര്‍ണമായും ഇതിനകം തന്നെ വിറ്റു പോവുകയും ചെയ്തിട്ടുണ്ട്. സ്‌പെഷല്‍ എഡിഷന്റെ ഇന്ധന ടാങ്കിലും മുന്‍ ഭാഗത്തും ലുങ്തയുടെ രൂപവും വാഹനത്തില്‍ ചേര്‍ത്തിട്ടുണ്ട്. സ്‌പെഷല്‍ എഡിഷനിലെ നൂറു വരെയുള്ള വാഹനങ്ങള്‍ക്കും അവയുടെ നിശ്ചിത അക്കവും വാഹനത്തിനൊപ്പം വെങ്കലത്തില്‍ പ്രത്യേകരൂപത്തില്‍ നല്‍കിയിട്ടുണ്ട്. ജാവ 42 സ്‌പോര്‍ട്‌സ് സ്ട്രിപ് ഓള്‍സ്റ്റാര്‍ ബ്ലാക്ക് മോട്ടോര്‍സൈക്കിളാണ് സ്‌പെഷല്‍ എഡിഷനാക്കി മാറ്റിയിരിക്കുന്നത്. പ്രത്യേകം തയ്യാറാക്കിയ ഹെല്‍മെറ്റ്, റൈഡിങ് ജാക്കറ്റ്, ഹെഡ്‌ലൈറ്റ് ഗ്രില്ലെ, പ്രത്യേകം കണ്ണാടികളും ക്രാഷ്ഗാര്‍ഡും എന്നിവയും സ്‌പെഷല്‍ എഡിഷന്‍ വാഹനങ്ങള്‍ക്ക് മാത്രമായി ജാവ യെസ്ഡി മോട്ടോര്‍ സൈക്കിള്‍സ് നിര്‍മിച്ചു നല്‍കിയിട്ടുണ്ട്.പുറത്ത് മാറ്റങ്ങള്‍ പലതുമുണ്ടെങ്കിലും ഉള്ളില്‍ ജാവ 42വിന്റെ സ്‌പെഷല്‍ എഡിഷന് കാര്യമായ മാറ്റങ്ങളില്ല. 293 സിസി ലിക്വിഡ് കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ എൻജിനാണ് സ്‌പെഷല്‍ എഡിഷനും നല്‍കിയിരിക്കുന്നത്. 26.95 bhp കുതിരശക്തിയും പരമാവധി 26.84 ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന എഞ്ചിനാണിത്. 6 സ്പീഡ് ഗിയര്‍ ബോക്‌സാണ് സ്‌പെഷല്‍ എഡിഷനും നല്‍കിയിരിക്കുന്നത്.

Related Articles

Back to top button