Auto
Trending

ചെറിയ മാറ്റങ്ങളോടെ ഇന്നോവ ക്രിസ്റ്റ ബുക്കിങ് പുനരാരംഭിച്ചു

ഇന്നോവ ക്രിസ്റ്റ ഡീസർ പതിപ്പിന്റെ ബുക്കിങ് പുനരാരംഭിച്ച് ടൊയോട്ട. ബുക്കിങ് അധികമായതിനാൽ നേരത്തെ ഇന്നോവ ക്രിസ്റ്റ ഡീസലിന്റെ ബുക്കിങ് കമ്പനി നിർത്തി വച്ചിരുന്നു. ഇതാണ് വീണ്ടും ആരംഭിച്ചിരിക്കുന്നത്. ചെറിയ മാറ്റങ്ങളുമായി 2023 ഇന്നോവ 50000 രൂപയ്ക്ക് ബുക്ക് ചെയ്യാം.വില ഉടൻ പ്രഖ്യാപിക്കുമെന്നു ടൊയോട്ട അറിയിച്ചു. ഡീസൽ എൻജിനോടെ മാത്രമാണ് പുതിയ ക്രിസ്റ്റ ലഭിക്കുക.നാലു വകഭേദങ്ങളിൽ ഏഴ്, എട്ട് സീറ്റ് പതിപ്പുകളാണ് ഇന്നോവ ക്രിസ്റ്റ വിൽപനയ്ക്ക് എത്തുക. അടുത്തിടെ പുറത്തിറങ്ങിയ ഇന്നോവ ഹൈക്രോസിനൊപ്പം ഇന്നോവ ക്രിസ്റ്റയും വിൽപനയ്ക്കുണ്ടാകും. മുൻഭാഗത്ത് ചെറിയ മാറ്റങ്ങളോടെയാണ് പുതിയ ഇന്നോവ എത്തിയിരിക്കുന്നത്.പുതിയ ക്രിസ്റ്റയുടെ ഫീച്ചറുകളിലും ടൊയോട്ട മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. ഇലക്ട്രോണിക് ഡ്രൈവർ സീറ്റ് അഡ്ജെസ്റ്റ്മെന്റ്, മൾട്ടി സോൺ ക്ലൈമറ്റ് കൺട്രോള്‍, സെക്കൻഡ് റോയിലെ പിക്നിക് ടേബിൾ, ലതർ സീറ്റുകൾ എന്നിവയുണ്ട്. കൂടാതെ 8 ഇഞ്ച് ടച്ച് സ്ക്രീൻ, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലെ തുടങ്ങിയ ഫീച്ചറുകളുമുണ്ട്. സുരക്ഷയ്ക്കായി ഏഴ് എയർബാഗുകൾ, മുൻ പിൻ പാർക്കിങ് സെൻസറുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ഹിൽ സ്റ്റാർട്ട് അസിസ്റ്റ് എന്നിവയുണ്ട്.2.4 ‍ഡീസൽ എൻജിനാണ് ക്രിസ്റ്റയിൽ. അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സ് മാത്രമാണ് ലഭിക്കുക.

Related Articles

Back to top button