Tech
Trending

‘My AI’ ചാറ്റ്‌ബോട്ട് അവതരിപ്പിച്ച് സ്‌നാപ്ചാറ്റ്

സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമായ സ്‌നാപ്ചാറ്റില്‍ പുതിയ ചാറ്റ് ബോട്ട് അവതരിപ്പിച്ചു. മൈ എഐ (My AI) എന്ന് പേരിട്ടിരിക്കുന്ന ഈ ചാറ്റ് ബോട്ട് ഓപ്പണ്‍ എഐയുടെ ജനറേറ്റീവ് ടെക്സ്റ്റ് ടൂള്‍ ആയ ചാറ്റ് ജിപിടിയുടെ പിന്തുണയോടെയാണ് തയ്യാറാക്കിയിരിക്കുന്നത്. നിലവില്‍ സ്‌നാപ്ചാറ്റ് പ്ലസ് സബ്‌സ്‌ക്രൈബര്‍മാര്‍ക്കാണ് മൈ എഐ ഉപയോഗിക്കാന്‍ സാധിക്കുക. 3.99 ഡോളര്‍ (329 രൂപ) നിരക്കിലാണ് ഈ സബ്‌സ്‌ക്രിപ്ഷന്‍ പ്ലാന്‍. സ്‌നാപ്ചാറ്റിന്റെ മറ്റ് പ്രത്യേക ഫീച്ചറുകളും ഈ പ്ലാനില്‍ ലഭിക്കും. യാത്രകള്‍ ആസൂത്രണം ചെയ്യാനും പാചകവിധികള്‍ ചോദിക്കാനും ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ക്ക് ഈ ചാറ്റ്‌ബോട്ട് പ്രയോജനപ്പെടുത്താനാവും. മൈ എഐയുമായി രഹസ്യങ്ങളൊന്നും പങ്കുവെക്കരുത്. ഒരു നിര്‍ദേശത്തിന് വേണ്ടി ഇതിനെ മാത്രം ആശ്രയിക്കരുതെന്നും സ്‌നാപ്ചാറ്റ് മുന്നറിയിപ്പ് നല്‍കി. എന്തിനെകുറിച്ചും സംസാരിക്കുന്ന ഈ ചാറ്റ്‌ബോട്ടിന് പിഴവുകള്‍ സംഭവിക്കാമെന്ന മുന്നറിയിപ്പും സ്‌നാപ്ചാറ്റ് നല്‍കി. പരിമിതികളെ കുറിച്ച് ബോധവാന്മാരായിരിക്കണം എന്നും പിഴവുകള്‍ക്ക് മുന്‍കൂട്ടി ക്ഷമചോദിക്കുന്നുവെന്നും സ്‌നാപ്ചാറ്റ് പറഞ്ഞു. ഉപഭോക്താക്കളുമായുള്ള സംഭാഷണങ്ങള്‍ റെക്കോര്‍ഡ് ചെയ്യപ്പെടുന്നുണ്ട്. ചാറ്റ്‌ബോട്ടിന്റെ കൃത്യത വര്‍ധിപ്പിക്കുന്നതിന് വേണ്ടി ഈ ചാറ്റുകള്‍ പരിശോധിക്കുകയും ചെയ്യും.

Related Articles

Back to top button