
ആഗോള ശതകോടീശ്വര പട്ടികയില്‍ വീണ്ടും ഒന്നാമനായി ടെസ്ല ഉടമ ഇലോണ്‍ മസ്ക്. 18,700 കോടി ഡോളറിന്റെ ആസ്തിയുമായി ബ്ലൂംബെര്‍ഗ് പട്ടികയില്‍ ഒന്നാമതെത്തിയ മസ്കിന് 2023-ല്‍ ഇതുവരെ സമ്പത്തില്‍ 5,000 കോടി ഡോളറിന്റെ വര്‍ധനയുണ്ടായി. ടെസ്ല ഓഹരിവിലയിലുണ്ടായ വര്‍ധനയാണ് മസ്കിന്റെ ആസ്തി ഉയരാന്‍ കാരണമായത്. മസ്കിന് ടെസ്ലയില് നിലവില്‍ 13 ശതമാനം ഓഹരികളാണുള്ളത്. 18,500 കോടി ഡോളറിന്റെ ആസ്തിയുള്ള ഫ്രഞ്ച് വ്യവസായി ബര്‍ണാഡ് അര്‍നോയെയാണ് മസ്ക് മറികടന്നത്. മൂന്നാമന് ആമസോണിന്റെ ജെഫ് ബിസോസിന് 11,700 കോടി ഡോളറിന്റെ ആസ്തിയാണുള്ളത്. ഒക്ടോബറില്‍ സാമൂഹികമാധ്യമ കമ്പനിയായ ട്വിറ്ററിനെ ഏറ്റെടുത്തപ്പോള്‍ ടെസ്ല ഓഹരിവിലയിലെ ഇടിവാണ് മസ്കിന്റെ ഒന്നാംസ്ഥാനം നഷ്ടമാകാന്‍ ഇടയാക്കിയത്. ഒക്ടോബര്‍ മുതല്‍ ബെര്‍ണാഡ് അര്‍നോയായിരുന്നു പട്ടികയിലെ ഒന്നാമന്.