
പുതിയ ഇ-സ്പോര്‍ട്സ് പ്ലാറ്റ്ഫോം അവതരിപ്പിച്ച് വോഡഫോണ്‍ ഐഡിയ (വി). ബാറ്റില്‍ റോയേല്‍, റേസിംഗ്, ക്രിക്കറ്റ്, ആക്ഷന്‍ റോള്‍ പ്ലേയിംഗ് തുടങ്ങിയ വിഭാഗങ്ങളില്‍ ജനപ്രിയമായ ഇ-സ്പോര്‍ട്സ് ഗെയിമുകള്‍ വി ഗെയിംസില്‍ ലഭ്യമാക്കും. ഇ-സ്പോര്‍ട്സ് സ്റ്റാര്‍ട്ട് അപ്പ് ആയ ഗെയിമര്‍ജിയുമായി സഹകരിച്ചാണ് വി ഗെയിംസിന് കീഴില്‍ വി ആപ്പില്‍ ഇ-സ്പോര്‍ട്സ് പ്ലാറ്റ്ഫോം അവതരിപ്പിച്ചിരിക്കുന്നത്. 2022ലെ എഫ്ഐസിസിഐ-ഇവൈ മീഡിയ ആന്‍ഡ് എന്റര്ടെയ്ന്മെന്റ് റിപ്പോര്‍ട്ട് അനുസരിച്ച് രാജ്യത്തെ ഇസ്പോര്‍ട്സ് കളിക്കാരുടെ എണ്ണം 2020ലെ മൂന്നുലക്ഷത്തില്‍ നിന്ന് 2021-ല്‍ ആറ് ലക്ഷമായി. രാജ്യത്തെ ഇ-സ്പോര്‍ട്സ് വ്യവസായം 46 ശതമാനം സംയുക്ത വാര്‍ഷിക വളര്‍ച്ചാ നിരക്കിലേക്ക് വളരുകയും 1100 കോടി രൂപയിലെത്തുമെന്നും പ്രതീക്ഷിക്കുന്നു. 2025 ഓടെ ഗെയിമിംഗ് മേഖല 10000 കോടി രൂപയുടെ സാമ്പത്തിക നേട്ടം കൈവരിക്കുമെന്നും കരുതുന്നു.