Big B
Trending

മ്യൂച്വല്‍ ഫണ്ടുകളില്‍ പുതിയതായി തുറന്നത് 51 ലക്ഷം ഫോളിയോകൾ

വിപണി തകര്‍ച്ചനേരിടുമ്പോഴും മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപക താല്‍പര്യം കൂടുന്നു. ജൂണ്‍ പാദത്തില്‍ അസറ്റ് മാനേജുമെന്റ് കമ്പനികളില്‍ പുതിയതായി തുറന്നത് 51 ലക്ഷം അക്കൗണ്ടുകൾ.12 മാസത്തിനുള്ളില്‍ 3.2 കോടി ഫോളിയോകളാണ് പുതിയതായി തുറന്നതെന്ന് അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ ഫണ്ട് ഇന്‍ ഇന്ത്യ(ആംഫി)യില്‍നിന്നുള്ള കണക്കുകൾ കാണിക്കുന്നു.ഇതോടെ മൊത്തം ഫോളിയോകളുടെ എണ്ണം 13.46 കോടിയായി. 2020-21 വര്‍ഷത്തില്‍ 81 ലക്ഷവും 2019-20 വര്‍ഷത്തില്‍ 73 ലക്ഷംവും 2018-19 വര്‍ഷത്തില്‍ 1.13 കോടി ഫോളിയോകളുമാണ് കൂടുതലായി തുറന്നത്.51 ലക്ഷം ഫോളിയോകളില്‍ 35 ലക്ഷവും ഇക്വിറ്റി അധിഷ്ഠിത ഫണ്ടുകളിലാണ്. ഇതോടെ ഇക്വിറ്റി ഫണ്ടുകളിലെ മൊത്തം ഫോളിയോകളുടെ എണ്ണം 8.98 കോടിയായി.മാര്‍ച്ച് പാദത്തേക്കാള്‍ ഏപ്രില്‍-ജൂണ്‍ പാദത്തില്‍ പുതിയ അക്കൗണ്ടുകളുടെ എണ്ണം കുറവായിരുന്നുവെങ്കിലും വിപണിയിലെ തകര്‍ച്ചയ്ക്കിടയിലും നിക്ഷേപക താല്‍പര്യത്തില്‍ കുറവുണ്ടായില്ലെന്നതിന്റെ സൂചനയാണിത്.

Related Articles

Back to top button