Big B
Trending

ഉത്സവ സീസണെ വരവേൽക്കാൻ ആമസോൺ, ഫ്ലിപ്കാർട്ട് ഉൾപ്പെടെയുള്ള ഇകൊമേഴ്സ് പ്ലാറ്റ്ഫോമുകൾ 3 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നു

ഉത്സവസീസണിലുടനീളം, ആമസോൺ, ഫ്ലിപ്കാർട്ട് മറ്റു ലോജിസ്റ്റിക്സ് സ്ഥാപനങ്ങൾ എന്നിവ അവരുടെ ഡെലിവറി സേവനങ്ങൾ വർദ്ധിപ്പിക്കുകയും വെയർ ഹൗസിംഗ് ഇൻഫ്രാസ്ട്രക്ചറി നിക്ഷേപങ്ങൾ നടത്തുകയും കൂടുതൽ ഓൺ ഗ്രൗണ്ട് സ്റ്റാഫുകളെ നിയമിക്കുകയും ചെയ്യുന്നു. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ആളുകൾ ഓൺലൈൻ പർച്ചേസോകളിലേക്ക് തിരിഞ്ഞത് ഓൺലൈൻ ഉത്സവ വിൽപ്പന മൊത്തവ്യാപാര മൂല്യം 7 മില്യൺ ഡോളറിലെത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ ഇത് മൂന്നു ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതായി കൺസൾട്ടിംഗ് സ്ഥാപനമായ റെഡ് സീൻ അഭിപ്രായപ്പെടുന്നു.

രാജ്യത്തെ പ്രതിദിന ഇ-കോമേഴ്സ് കയറ്റുമതി കോവിഡ പ്രതിസന്ധിക്ക് മുൻപ് 3.7 ദശലക്ഷമായിരുന്നു. എന്നാൽ ഇപ്പോഴത് 5.1 ദശലക്ഷമായുയർന്നു. ഉത്സവ സീസണിൽ ഇത് 22 ദശലക്ഷമായുയരുമെന്നാണ് റെഡ് സീൻ ഡാറ്റകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ ഉത്സവസീസണിലെ പ്രതിദിന കയറ്റുമതി ശരാശരി 12 ദശലക്ഷമായിരുന്നു.
ഉത്സവ സീസൺ വില്പനയ്ക്കും ഒക്ടോബറിൽ വരാനിരിക്കുന്ന മുൻനിര ബിഗ് ബില്യൺ ഡേയ്സ് വിൽപ്പന ഇവന്റിനും മുന്നോടിയായി 70,000പേരെ സപ്ലൈ ചെയിൻ പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്തുമെന്ന് വാൾമാർട്ട് ഉടമസ്ഥതയിലുള്ള ഫ്ലിപ്കാർട്ട് അടുത്തിടെ വ്യക്തമാക്കിയിരുന്നു. ഫ്ലിപ്കാർട്ടിന്റെ പ്രധാന എതിരാളിയായ ആമസോൺ ഇന്ത്യയും സപ്ലൈ ചെയിൻ പ്രവർത്തനങ്ങളിൽ ജോലിക്കാരെ വർദ്ധിപ്പിക്കുകയാണ്. ഡെലിവറികൾ വേഗത്തിലാക്കാൻ ആമസോൺ ഇന്ത്യ ഉത്സവ വിൽപ്പനക്ക് മുൻപ് 200 പുതിയ ഡെലിവറി സ്റ്റേഷനുകളും സ്ഥാപിച്ചു. ഇവയ്ക്കുപുറമേ ലോജിസ്റ്റിക് സ്ഥാപനങ്ങളായ ദില്ലി വേരി, ഈ ഇകോം എക്സ്പ്രസ്, ഷാഡോ ഫാക്സ് എന്നിവയും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നുണ്ട്. ഉത്സവ വില്പനയ്ക്ക് മുന്നോടിയായി ആമസോൺ 1,125 കോടി രൂപ ഇന്ത്യ യൂണിറ്റ് നിക്ഷേപിക്കുന്നതായും റിപ്പോർട്ടുകളുണ്ട്.

Related Articles

Back to top button