
മോട്ടോ ജി9,മോട്ടോ ജി9 പ്ലസ്,മോട്ടോ ജി9 പ്ലേ എന്നിവയടങ്ങുന്ന മോട്ടോ ജി9 ശ്രേണിയിലെ പുത്തൻ ഫോൺ വിപണിയിൽ അവതരിപ്പിച്ചു. ഈ ശ്രേണിയിലെ അവസാനത്തെ ഫോണായാണ് ഇതിനെ കണക്കാക്കുന്നത്. ഫോണിൻറെ 4ജിബി+128ജിബി സ്റ്റോറേജ് ഓപ്ഷന് യൂറോപ്പിൽ 199 യൂറോ (ഏകദേശം 17,400 രൂപ) ആണ് വില. ഇലക്ട്രിക് വയലറ്റ്, മെറ്റാലിക് സ്റ്റേജ് എന്നീ ഷേഡുകളിലാണ് ഫോൺ വിപണിയിലെത്തുന്നത്.

ക്വാൽകോം സ്നാപ്ഡ്രാഗൺ 662 Socയാണ് ഫോണിന് കരുത്തേകുന്നത്. 64 മെഗാപിക്സൽ പ്രൈമറി സെൻസർ, 2 മെഗാപിക്സൽ മൈക്രോ സെൻസർ, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവയടങ്ങുന്ന ട്രിപ്പിൾ റിയൽ ക്യാമറ സ്വീകരണമാണ് ഫോണിൽ ഒരുക്കിയിരിക്കുന്നത്. സെൽഫികൾക്കും വീഡിയോകളുകൾക്കുമായി 16 മെഗാപിക്സൽ സെൽഫി ക്യാമറയും നൽകിയിട്ടുണ്ട്. ആൻഡ്രോയ്ഡ് 10ൽ പ്രവർത്തിക്കുന്ന ഇതിന് 6.8 ഇഞ്ച് എച്ച് ഡി+ഐപിഎസ് സവിശേഷതയുള്ള ഡിസ്പ്ലേയാണ് നൽകിയിരിക്കുന്നത്. ഫോണിൻറെ ഏറ്റവും വലിയ ഹൈലൈറ്റ് 20 വാട്ട് ഫാസ്റ്റ് ചാർജിങ് പിന്തുണയ്ക്കുന്ന 6000 എംഎഎച്ച് ബാറ്ററിയാണ്. ഇത് 60 മണിക്കൂർ വരെ നീണ്ടുനിൽക്കുമെന്ന് കമ്പനി വാഗ്ദാനം ചെയ്യുന്നു. ഇന്ത്യയിൽ ഇതെന്ന് അവതരിപ്പിക്കുമെന്ന കാര്യം വ്യക്തമല്ല.