
റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിൽ സൗദി പബ്ലിക് ഇൻവെസ്റ്റ്മെൻറ് ഫണ്ട് 9555 കോടി രൂപ നിക്ഷേപിക്കും. ഇതിലൂടെ റിലയൻസിന്റെ റീട്ടെയിൽ വിഭാഗമായ റിലയൻസ് റീട്ടെയിൽ വെഞ്ച്വേഴ്സ് ലിമിറ്റഡിന്റെ 2.04 ശതമാനം ഓഹരികൾ കമ്പനി സ്വന്തമാക്കും. സൗദി അറേബ്യയുടെ ഔദ്യോഗിക സാമ്പത്തിക നിധിയാണ് സൗദി പബ്ലിക് ഇൻവെസ്റ്റ്മെൻറ് ഫണ്ട്.

ലോകത്തിൻറെ വിവിധ ഭാഗങ്ങളിലുള്ള നിരവധി കമ്പനികളിൽ സൗദി പബ്ലിക് ഇൻവെസ്റ്റ് ഫണ്ട് നിക്ഷേപമുണ്ട്. മുൻപ് കമ്പനി റിലയൻസിന്റെ ഡിജിറ്റൽ സേവന വിഭാഗമായ ജിയോയിൽ 7500 കോടി രൂപയുടെ നിക്ഷേപം നടത്തിയിരുന്നു. ഇതിലൂടെ ജിയോയുടെ 2.32 ശതമാനം ഓഹരികൾ കമ്പനി സ്വന്തമാക്കി.