
സംരംഭകത്വം ആഗ്രഹിക്കുന്ന പ്രവാസികളെ സാങ്കേതിക മേഖലകളിലെ ബിസിനസ് അവസരങ്ങളിലേക്കെത്തിക്കാൻ നോർക്കയും കേരള സ്റ്റാർട്ടപ്പ് മിഷനും ചേർന്ന് നോർക്ക സ്റ്റാർട്ടപ്പ് പ്രോഗ്രാമിന് തുടക്കമിടുന്നു. ഇതിലൂടെ സർക്കാരിൻറെ പ്രവാസി വായ്പാ പദ്ധതി വഴി 30 ലക്ഷം രൂപ വരെ 15 ശതമാനം സബ്സിഡിയോടെ ലഭ്യമാക്കും. ഒപ്പം തിരഞ്ഞെടുക്കപ്പെടുന്നവർക്ക് മൂന്നുമാസത്തെ പരിശീലനവും നൽകുന്നുണ്ട്.

കുറഞ്ഞത് രണ്ടുവർഷം വരെയെങ്കിലും വിദേശത്ത് ജോലി ചെയ്യുകയോ താമസിക്കുകയോ ചെയ്തതിനു ശേഷം മടങ്ങിയെത്തിയവർക്കാണ് പദ്ധതിയിൽ അപേക്ഷിക്കാൻ അവസരം ലഭിക്കുക. ഇതിനു പുറമേ സാമൂഹിക മേഖലയിൽ പ്രവർത്തിക്കുന്ന മികച്ച സ്റ്റാർട്ടപ്പുകൾക്ക് ഏഴ് ലക്ഷം രൂപ വരെ ധനസഹായം നൽകുന്ന ആക്സിലറേഷൻ പ്രോഗ്രാമിനും തുടക്കമിട്ടിട്ടുണ്ട്. യുഎൻഡിപി, ഹരിത കേരള മിഷൻ എന്നിവ ചേർന്നാണ് ഈ സ്റ്റാർട്ടപ്പ് മിഷൻ പദ്ധതി നടപ്പാക്കുന്നത്.