Tech
Trending

ഇന്ത്യയുടെ ജനപ്രിയ പാസ്‌വേഡ് ‘123456’ അല്ല

2022ല്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന പാസ്‌വേഡിന്റെ ലിസ്റ്റ് പുറത്തുവിട്ടിരിക്കുകയാണ് നോര്‍ഡ്പാസ്. ഇവര്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ പാസ്‌വേഡായി ഉപയോഗിക്കുന്ന കീവേര്‍ഡ് ‘പാസ്‌വേഡ്'(password) ആണ്. 3.5 ലക്ഷം പേര്‍ ‘പാസ്‌വേഡ്’ എന്ന കീവേര്‍ഡ് ഉപയോഗിക്കുന്നുണ്ട്.രാജ്യത്ത് പൊതുവായി ഉപയോഗിക്കുന്ന മറ്റൊരു പാസ്‌വേഡാണ് ‘ബിഗ്ബാസ്‌കറ്റ്’. ആശ്ചര്യമെന്തെന്നാല്‍ ഏകദേശം 75,000 പേര്‍ ഈ പാസ്‌വേഡ് ഉപയോഗിക്കുന്നുണ്ട്. ‘12345678’, ‘pass@123’, ‘1234567890’, ‘anmol123’, ‘abcd1234’, ‘ഗൂഗിള്‍മമ്മി’, ‘123456789’ എന്നിവയാണ് സര്‍വസാധാരണമായി ഉപയോഗിച്ചുവരുന്ന പാസ്‌വേഡുകള്‍. ചില സിനിമാ കഥാപാത്രങ്ങളുടെ പേരുകള്‍, ആഹാരത്തിന്റെ പേര്, സ്‌പോര്‍ട്ട്‌സ് ടീമുകളുടെ പേരുകള്‍ എന്നിവയും ആളുകള്‍ ഉപയോഗിച്ച് വരികയാണെന്ന് നോര്‍ഡ്പാസ് ഗവേഷണം നടത്തി തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.ഇന്ത്യയിൽ മാത്രമല്ല ഏകദേശം 30 രാജ്യങ്ങളിൽ ഗവേഷണം നടത്തിയാണ് റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്. guest, vip, 123456 തുടങ്ങിയ പാസ്‌വേഡുകൾ ലോകമെമ്പാടുമുള്ള നിരവധി പേർ ഉപയോഗിക്കുന്നുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.

Related Articles

Back to top button