
ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്കെല്ലാം യൂണിവേഴ്‌സല്‍ ചാര്‍ജര്‍ വേണമെന്ന കേന്ദ്രസര്‍ക്കാരിന്റെ ആവശ്യം മൊബൈല്‍ ഫോൺ കമ്പനികള്‍ അംഗീകരിച്ചു.പുതിയ ആശയത്തിന്റെ സാധ്യത പരിശോധിക്കാൻ ഒരു പ്രത്യേക സംഘത്തെ ഉടന്‍ നിയോഗിക്കാനും ഉപഭോക്തൃകാര്യ മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ,വ്യവസായ സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നുള്ള പ്രതിനിധികളും സംഘത്തിലുണ്ടാകും.ഫോണുകള്‍, ലാപ്‌ടോപ്പുകള്‍, വാച്ചുകള്‍ ഉള്‍പ്പടെയുള്ള ഉപകരണങ്ങള്‍ക്ക് ഒരേ ചാര്‍ജര്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം.ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്കെല്ലാം സി ടൈപ്പ് ചാര്‍ജര്‍ നിലവില്‍ വരാനാണ് സാധ്യത.കാര്‍ബണ്‍ ബഹിര്‍ഗമനം തടയുകയെന്ന ലക്ഷ്യത്തോടെ ആഗോള തലത്തില്‍ സ്വീകരിച്ചുവരുന്ന നടപടികളിലൊന്നാണ് ഒരേ ചാര്‍ജര്‍ സമ്പ്രദായം. ഇലക്ട്രോണിക് ഉപകരണ മാലിന്യം കുറയ്ക്കാൻ ഇത് സഹായിക്കും.