Big B
Trending

പണ ദൗര്‍ലഭ്യം നേരിട്ട് ബാങ്കുകൾ

രാജ്യത്തെ ബാങ്കുകളുടെ കൈവശമുള്ള പണലഭ്യത ഇടിഞ്ഞു. റിസര്‍വ് ബാങ്കിന്റെ വിലയിരുത്തല്‍ പ്രകാരം 40 മാസത്തിനിടെ ഇതാദ്യമായാണ് പണലഭ്യത കമ്മിയിലേയ്ക്ക് പോകുന്നത്.പണലഭ്യത ഉയര്‍ത്താന്‍ ആര്‍ബിഐ അടിയന്തിരമായി ഇടപെടുകയും ചെയ്തു. ഇതിന്റെ ഭാഗമായി ബാങ്കിങ് സംവിധാനത്തിലേയ്ക്ക് 21,000 കോടിരൂപ(1.73 ബില്യണ്‍ ഡോളര്‍)യാണ് ഉടനെ നിക്ഷേപിച്ചത്. പണലഭ്യത കമ്മിയായതോടെ ഹ്രസ്വകാല വായ്പാ പലിശ(കോള്‍ മണി റേറ്റ്) 5.85ശതമാനത്തിലേയ്ക്ക് ഉയരുകയും ചെയ്തു. ഇതോടെയാണ് ആർബിഐയുടെ ഇടപെടൽ.2019നുശേഷം ഇതാദ്യമായാണ് ഇത്രയും തുക ആര്‍ബിഐ ബാങ്കുകള്‍ക്ക് നല്‍കുന്നത്.പണപ്പെരുപ്പം ഉയരുന്ന സാഹചര്യത്തില്‍ വിപണിയിലെ പണലഭ്യത കുറയ്ക്കാന്‍ സ്വീകരിച്ച നടപടികളാണ് പെട്ടെന്ന് കമ്മിയുണ്ടാകാന്‍ കാരണം. നിക്ഷേപത്തേക്കാള്‍ വായ്പയിൽ വര്‍ധനവുണ്ടാകുന്നതും പണ ലഭ്യതക്കുറവിന് കാരണമാകും.റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകള്‍ ഉയരുന്നതും പണലഭ്യത കുറയ്ക്കും. ഈ സാഹചര്യത്തില്‍ ബാങ്കിങ് സംവിധാനത്തിലേയ്ക്ക് ആവശ്യത്തിന് പണം ലഭ്യമാക്കി പ്രശ്‌നം പരിഹരിക്കാന്‍ റിസര്‍വ് ബാങ്ക് അടിയന്തരമായി ഇടപെടുകയാണ് ചെയ്യുക.

Related Articles

Back to top button