Tech
Trending

വീഡിയോകളില്‍ മറ്റുള്ളവരുടെ പാട്ടുകള്‍ ചേര്‍ക്കാൻ പുത്തൻ സൗകര്യവുമായി യൂട്യൂബ്

ക്രിയേറ്റര്‍മാര്‍ക്ക് അവരുടെ ദൈര്‍ഘ്യമേറിയ വീഡിയോകളില്‍ ലൈസന്‍സുള്ള പാട്ടുകള്‍ ഉപയോഗിക്കാനാകുന്ന പുതിയ ഫീച്ചർ അവതരിപ്പിച്ച് യൂട്യൂബ്.ക്രിയേറ്റര്‍മാര്‍ക്ക് താങ്ങാവുന്ന വിലയ്ക്ക് ഗുണമേന്മയുള്ള മ്യൂസിക് ലൈസന്‍സുകള്‍ വാങ്ങാനും അവ ഉള്‍പ്പെടുത്തിയ വീഡിയോകളില്‍ നിന്ന് വരുമാനമുണ്ടാക്കാനും കഴിയും.പാട്ട് ഉപയോഗിക്കാത്ത വീഡിയോകളില്‍ ലഭിക്കുന്ന അതേ വരുമാനം ഇത്തരം പാട്ടുകള്‍ ഉപയോഗിച്ച വീഡിയോകളില്‍ നിന്നുണ്ടാക്കാം.ക്രിയേറ്റര്‍ മ്യൂസിക് എന്ന പുതിയ സംവിധാനമാണ് ഇതിനായി അവതരിപ്പിക്കുക. ഇതില്‍ നിന്നും ഇഷ്ടമുള്ള പാട്ടുകള്‍ തിരഞ്ഞെടുക്കാനാവും.നിലവില്‍ യുഎസില്‍ ബീറ്റാ പരീക്ഷണ ഘട്ടത്തിലാണ് ഈ സൗകര്യം. അടുത്ത വര്‍ഷം കൂടുതല്‍ രാജ്യങ്ങളിലേക്കായി അവതരിപ്പിച്ചേക്കും.നിലവില്‍ സൗജന്യമായി ഉപയോഗിക്കാന്‍ സാധിക്കുന്ന പശ്ചാത്തല സംഗീതം ലഭിക്കുന്ന ഓഡിയോ ലൈബ്രറി യൂട്യൂബ് നല്‍കുന്നുണ്ട്. എന്നാല്‍ ഇതില്‍ സിനിമാ ഗാനങ്ങള്‍ ഉൾപ്പെടെയുള്ളവയില്ല.

Related Articles

Back to top button