Auto
Trending

വില്‍പ്പനയില്‍ നാല് ലക്ഷം യൂണിറ്റ് പിന്നിട്ട് ടാറ്റ നെക്‌സോൺ

ടാറ്റയുടെ വാഹനങ്ങള്‍ക്ക് ഇന്നുണ്ടായിട്ടുള്ള ജനപ്രീതി കൈവരിക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ചിട്ടുള്ള വാഹനമാണ് നെക്‌സോണ്‍.ഇന്ത്യയിലെ വാഹന ഉപയോക്താക്കള്‍ക്ക് ആഗ്രഹിച്ചതെല്ലാം നല്‍കിയ ഈ വാഹനത്തെ ഇന്ത്യക്കാരും കൈവിട്ടില്ല. വിപണിയില്‍ ലഭിച്ച വലിയ സ്വീകാര്യതിയില്‍ വില്‍പ്പനയിൽ നാല് ലക്ഷം യൂണിറ്റ് പിന്നിട്ടിരിക്കുകയാണ് ടാറ്റ നെക്‌സോണ്‍.ഈ ചരിത്രം നേട്ടം ആഘോഷമാക്കുന്നതിന്റെ ഭാഗമായി നെക്‌സോണ്‍ നിരയിലേക്ക് പുതിയൊരു വേരിയന്റ് കൂടി അവതരിപ്പിച്ചിരിക്കുകയാണ് ടാറ്റ മോട്ടോഴ്‌സ്. നെക്‌സോണ്‍ XZ+ എന്ന വേരിയന്റാണ് ടാറ്റ എത്തിച്ചിരിക്കുന്നത്. ഡാര്‍ക്ക് എഡിഷന്‍ ശ്രേണിയിലും എത്തിയിട്ടുള്ള ഈ പുതിയ വേരിയന്റിന് 11.37 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വിലയെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്.ഉയര്‍ന്ന വേരിയന്റിനെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ഈ വാഹമനത്തില്‍ കൂടുതല്‍ ഫീച്ചറുകളും നല്‍കിയാണ് അവതരിപ്പിച്ചിരിക്കുന്നത്.

കാഴ്ചയില്‍ മറ്റ് വേരിയന്റുകളുമായി സാമ്യം പുലര്‍ത്തിയാണ് നെക്‌സോണിന്റെ പുതിയ വേരിയന്റും എത്തിയിട്ടുള്ളത്. എന്നാല്‍, അകത്തളത്തില്‍ വെന്റിലേറ്റഡ് ലെതര്‍ സീറ്റ്, വയര്‍ലെസ് ചാര്‍ജിങ്ങ്, എയര്‍ പ്യൂരിഫയര്‍, ഏഴ് ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, റിയര്‍ എ.സി.വെന്റ്, മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ്ങ് വീല്‍, ഹൈറ്റ് അഡ്ജസ്റ്റബിള്‍ ഡ്രൈവര്‍ സീറ്റ്, 60:40 അനുപാതത്തില്‍ മടക്കാന്‍ സാധിക്കുന്ന റിയര്‍ സീറ്റുകള്‍, പുഷ് സ്റ്റാര്‍ട്ട് ബട്ടണ്‍ തുടങ്ങിയവയാണ് അകത്തളത്തലുള്ളത്.16 ഇഞ്ച് അലോയി വിലാണ് ഇതിലുള്ളത്.പെട്രോള്‍ ഡീസല്‍ എന്‍ജിനുകളില്‍ പുതിയ വേരിയന്റ് എത്തുന്നുണ്ട്. 118 ബി.എച്ച്.പി. പവറും 170 എന്‍.എം. ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനിലും 108 ബി.എച്ച്.പി. പവറും 260 എന്‍.എം.ടോര്‍ക്കുമേകുന്ന 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനുമാണ് ഈ വാഹനത്തിന് കരുത്തേകുന്നത്.

Related Articles

Back to top button