Auto
Trending

ഗ്ലോസ്റ്ററിന്റെ ബ്ലാക്ക് സ്റ്റോം എഡിഷൻ അവതരിപ്പിച്ച് എംജി

എംജി ഗ്ലോസ്റ്ററിന്റെ അഡ്വാൻസ്ഡ് ബ്ലാക്ക് സ്റ്റോം എഡിഷൻ അവതരിപ്പിച്ച് എംജി മോട്ടോർ ഇന്ത്യ. സ്നോ, മഡ്, സാൻഡ്, ഇക്കോ, സ്പോർട്, നോർമൽ, റോക്ക് എന്നിങ്ങനെ ഏഴ് മോഡലുകളുള്ള ഓൾ-ടെറെയ്ൻ സംവിധാനമാണ് ബ്ലാക്ക് സ്റ്റോമിനുള്ളത്. രാജ്യത്തെ ആദ്യ ഓട്ടണമസ് ലെവൽ-1 പ്രീമിയം എസ്‌യുവിയാണിത്. ഈ മോഡലിന് ആറ്, ഏഴ് സീറ്റുള്ള 2WD വേരിയന്റുകൾക്ക് 40.3 ലക്ഷം രൂപയും ആറ്, ഏഴ് സീറ്റുള്ള 4WD വേരിയന്റുകൾക്ക് 43.08 ലക്ഷം രൂപയുമാണ് വില. മെറ്റൽ ആഷ്, മെറ്റൽ ബ്ലാക്ക് എന്നീ രണ്ട് കളർ ഓപ്ഷനുകളിലാണ് ഗ്ലോസ്റ്ററിന്റെ പ്രത്യേക പതിപ്പ് വാഗ്‍ദാനം ചെയ്യുന്നത്. ബ്ലാക്ക് ട്രീറ്റ്‌മെന്റ് ലഭിക്കുന്നതിന് പുറമെ, ഹെഡ്‌ലാമ്പുകളിലും ബ്രേക്ക് കാലിപ്പറുകളിലും ഫ്രണ്ട്, റിയർ ബമ്പറുകളിലും വിംഗ് മിററുകളിലും പോലും ചുവന്ന ആക്‌സന്റുകളുടെ ഉപയോഗവും എക്‌സ്റ്റീരിയറിന്റെ സവിശേഷതയാണ്. ഹെഡ്‌ലാമ്പിലും ഫോഗ്‌ലാംപ് ഹൗസിംഗുകളിലും റൂഫ് റെയിലുകളിലും അലോയ് വീലുകളിലും വിൻഡോയ്ക്ക് ചുറ്റുമുള്ള ട്രിം, ടെയിൽ‌ലാമ്പുകളിലും കറുത്ത ഘടകങ്ങൾ എസ്‌യുവിയിലുണ്ട്. ബ്രേക്ക് കാലിപ്പറുകൾ, ഹെഡ്‌ലാമ്പുകൾ, വിംഗ് മിററുകൾ, ഫ്രണ്ട്, റിയർ ബമ്പറുകൾ എന്നിവയിലും ചുവന്ന ആക്‌സന്റുകൾ കാണാൻ കഴിയും. കാബിനിനുള്ളിലെ കറുപ്പും ചുവപ്പും വ്യത്യസ്‍തമായ ട്രീറ്റ്മെന്റ് ആകർഷകമായി തോന്നുന്നു. ഡാഷ്‌ബോർഡിലും സ്റ്റിയറിംഗ് വീലിലും കറുപ്പ് നിറത്തിലുള്ള അപ്‌ഹോൾസ്റ്ററിയും റെഡ് ആക്‌സന്റുകളുമുണ്ട്.സാധാരണ മോഡലിന് സമാനമായി, പ്രത്യേക പതിപ്പിന് 4985 എംഎം നീളവും 1926 എംഎം വീതിയും 1867 എംഎം ഉയരവുമുണ്ട്.വാഹനത്തിന്റെ ഡ്രൈവർ അസിസ്റ്റ് സിസ്റ്റം സുരക്ഷ കൂടുതൽ മെച്ചപ്പെടുത്തുന്നു. ഡ്യുവൽ പനോരമിക് ഇലക്ട്രിക് സൺറൂഫ്, 12-വേ പവർ അഡ്ജസ്റ്റബിൾ ഡ്രൈവർ സീറ്റ്, ഡ്രൈവർ സീറ്റ് മസാജ് ആൻഡ് വെന്റിലേഷൻ എന്നീ സവിശേഷതകളും വാഹനത്തിനുണ്ട്. 158.5 കെഡബ്ല്യു പവർ നൽകുന്ന സെഗ്‌മെന്റ് ഫസ്റ്റ് ട്വിൻ-ടർബോ ഡീസൽ എൻജിൻ ഉൾപ്പെടുന്ന 2 ലീറ്റർ ഡീസൽ എൻജിൻ അഡ്വാൻസ്ഡ് ഗ്ലോസ്റ്റർ ബ്ലാക്ക് സ്റ്റോമിന് കൂടുതൽ കരുത്തു പകരും.

Related Articles

Back to top button