
ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്സിന്റെ മാനേജിംഗ് ഡയറക്ടര്‍ അദീബ് അഹമ്മദിനെ മിഡില്‍ ഈസ്റ്റ് കൗണ്‍സിലില്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേമ്പേഴ്സ് ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി (ഫിക്കി)യുടെ ചെയര്‍മാനായി നിയമിച്ചു.ഡൽഹിയിൽ ബുധനാഴ്ച നടന്ന ഫിക്കി മിഡിൽ ഈസ്റ്റ് കൗൺസിലിന്റെ ആറാമത്തെ യോഗത്തിലാണ് അദീബ് അഹമ്മദിനെ ചെയർമാനായി നിയമിച്ചത്. ഫിക്കി സെക്രട്ടറി ജനറല്‍ ശൈലേഷ് പതക്, സീനിയര്‍ ഡയറക്ടറും ആഫ്രിക്ക, മിഡില്‍ ഈസ്റ്റ്, സൗത്ത് ഏഷ്യ റീജിയണുകളുടെ തലവനായ ഗൗതം ഘോഷ്, ജോയിന്റ് ഡയറക്ടറും, ആഫ്രിക്ക, മിഡില്‍ ഈസ്റ്റ്, സൗത്ത് ഏഷ്യ മേധാവി ദീപ്തി പന്ത് തുടങ്ങിയവരും പങ്കെടുത്തു. സാമ്പത്തിക സേവനം ഹോസ്പിറ്റാലിറ്റി ബിസിനസ്സ് എന്നീ മേഖലകളില്‍ ശ്രദ്ധയനാണ് അദീബ് അഹമ്മദ്. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്സിന് മിഡില്‍ ഈസ്റ്റ്, ഇന്ത്യന്‍ ഉപഭൂഖണ്ഡം, ഏഷ്യ-പസഫിക് മേഖലകളിലെ പത്തോളം രാജ്യങ്ങളില്‍ സാന്നിധ്യമുണ്ട്.നിരവധി വർഷങ്ങളായി ഇന്ത്യൻ വ്യാവസായിക രംഗത്ത് നിറഞ്ഞുനിൽക്കുന്ന അദീബ് അഹമ്മദ് ജിസിസി രാജ്യങ്ങളും ഇന്ത്യയും തമ്മിലുള്ള വ്യാവസായിക സാമൂഹിക ബന്ധം മെച്ചപ്പെടുത്താൻ സജീവമായി പിന്തുണയും നൽകി വരുന്നുണ്ട്.