
മെറ്റയുടെ പുതിയ ക്വെസ്റ്റ് പ്രോ വിര്‍ച്വല്‍ റിയാലിറ്റി, മിക്സഡ് റിയാലിറ്റി ഹെഡ്സെറ്റ് ചൊവ്വാഴ്ച പുറത്തിറക്കി. മെറ്റയുടെ വാര്‍ഷിക കണക്റ്റ് കോണ്‍ഫറന്‍സിലാണ് ഹെഡ്സെറ്റ് അവതരിപ്പിച്ചത്.1500 ഡോളറാണ് ഇതിന് വില.2020-ല്‍ പുറത്തിറക്കിയ ക്വസ്റ്റ് 2 ഹെഡ്സെറ്റില് നിന്നും മെച്ചപ്പെട്ട സാങ്കേതിക സൗകര്യങ്ങളോടെയാണ് ക്വസ്റ്റ് പ്രോ അവതരിപ്പിച്ചിരിക്കുന്നത്. വിര്‍ച്വല്‍ റിയാലിറ്റിയിലെ അവതാറുകള്‍ തമ്മില്‍ സംസാരിക്കുമ്പോള്‍ പരസ്പരം ഉള്ള നോട്ടം (ഐ കോണ്ടാക്റ്റ്) ഉറപ്പുവരുത്തുന്നതിനുള്ള ഫെയ്സ് റ്റു ഫെയ്സ് ട്രാക്കിങ് സംവിധാനം ഇതിലുണ്ട്. ഇത് കൂടാതെ ഹെഡ്സെറ്റിന് മുന്നിലുള്ള ക്യാമറ ഉപയോഗിച്ച് ചുറ്റമുള്ള സ്ഥലത്ത് വിര്‍ച്വല്‍ റിയാലിറ്റി ഗ്രാഫിക്സ് സ്ഥാപിച്ച് ഹെഡ്സെറ്റിലൂടെ കാണാന്‍ സാധിക്കും.പ്രധാനമായും വിവിധ മേഖലയില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടാണ് ഹെഡ്സെറ്റ് അവതരിപ്പിച്ചിരിക്കുന്നത്. ദൂര സ്ഥലങ്ങളിലിരുന്ന് കമ്പനിയുടെ യോഗങ്ങളില്‍ പങ്കെടുക്കുന്നതിന് സഹായിക്കുന്ന സൗകര്യങ്ങള്‍ ഉള്‍പ്പടെ അതിനായി ഹെഡ്സെറ്റില് ലഭ്യമാണ്.കഴിഞ്ഞ വര്‍ഷം ഫെയ്സ്ബുക്കിന്റെ പേര് മെറ്റ എന്നാക്കി മാറ്റിയുള്ള പ്രഖ്യാപനം നടത്തുന്നതിനിടെയാണ് അദ്ദേഹം ഈ ഹെഡ്സെറ്റിനായുള്ള പദ്ധതി പ്രഖ്യാപിച്ചത്. പ്രൊജക്ട് കാംബ്രിയ എന്നായിരുന്നു പദ്ധതിയുടെ പേര്.