Tech
Trending

പിക്‌സല്‍ വാച്ചിനായി കൂടുതല്‍ ആപ്പുകള്‍ നിര്‍മിക്കാനൊരുങ്ങി ഗൂഗിൾ

പിക്‌സല്‍ വാച്ചിന് വേണ്ടി കൂടുതല്‍ ആപ്പുകള്‍ നിര്‍മിക്കാന്‍ ഡെവലപ്പര്‍മാരോട് നിര്‍ദേശിച്ച് ഗൂഗിള്‍. ആന്‍ഡ്രോയിഡ് ഡെവലപ്പേഴ്‌സ് ബ്ലോഗിലാണ് കമ്പനി ആപ്പുകളുടെ കാര്യം പരാമര്‍ശിക്കുന്നത്.നിങ്ങളുടെ ആപ്പ് തയ്യാറാക്കുന്നതിനുള്ള ഏറ്റവും മികച്ച സമയമാണിതെന്ന് കമ്പനി ഡെവലപ്പര്‍മാരോട് പറഞ്ഞു.വെയര്‍ ഓഎസ് 3.5-ലൂടെ പുതിയ പല സൗകര്യങ്ങളുമായാണ് പിക്‌സല്‍ വാച്ച് എത്തിയിരിക്കുന്നത്. കമ്പോസ് ഫോര്‍ വെയര്‍ ഒഎസും, ടൈല്‍സ് മെറ്റീരിയല്‍ ലൈബ്രറിയും ഉള്‍പ്പെടെയുള്ള ആപ്പ് ഡെവലപ്മെന്റ് ടൂളുകളും കമ്പനി എടുത്തുപറയുന്നുണ്ട്.മെച്ചപ്പെട്ട വാച്ച് ഫെയ്സുകള്‍, ടൈല്‍, കോംപ്ലിക്കേഷന്‍ ടെസ്റ്റിംഗ് അനുഭവങ്ങള്‍ എന്നിവയുള്ള ആന്‍ഡ്രോയിഡ് സ്റ്റുഡിയോ ഡോള്‍ഫിന്‍ അപ്ഡേറ്റും എടുത്തുകാണിക്കുന്നുണ്ട്. അടുത്തിടെ, പിക്സല്‍ വാച്ചിന്റെ വെയര്‍ ഓഎസില്‍ ഉപകരണത്തിന് കുറഞ്ഞത് മൂന്ന് വര്‍ഷത്തെ അപ്ഡേറ്റുകള്‍ ലഭിക്കുമെന്ന് കമ്പനി വിശദമാക്കിയിരുന്നു.കൂടാതെ ഫീച്ചര്‍ ഡ്രോപ്പുകളും മറ്റ് സോഫ്റ്റ്വെയര്‍ അപ്ഡേറ്റുകളും ഉണ്ടാവും.

Related Articles

Back to top button