Auto
Trending

വാക്സിനേഷൻ എടുക്കുന്നവർക്ക് സൗജന്യ യാത്ര വാഗ്ദാനം ചെയ്ത് ഊബർ

കൊവിഡ് വാക്സിനേഷൻ എടുക്കുന്നവർക്ക് സൗജന്യ യാത്ര വാഗ്ദാനം ചെയ്ത് ഓൺലൈൻ ടാക്സി സേവനദാതാക്കളായ ഊബർ.വാക്സിനേഷനായി ഏറ്റവും അടുത്തുള്ള പ്രതിരോധ കുത്തിവയ്പ്പ് കേന്ദ്രങ്ങളിലേക്ക് പോകുന്ന ദുർബലരും പിന്നാക്കം നിൽക്കുന്നവരുമായ ആളുകൾക്കാണ് ഊബറിന്റെ സൗജന്യ യാത്ര ആനുകൂല്യം ലഭിക്കുക.


പദ്ധതിപ്രകാരം രാജ്യത്തെ 19 നഗരങ്ങളിലായി 25,000ലധികം സൗജന്യ യാത്രയാണ് കമ്പനി ലഭ്യമാക്കുക.ഡൽഹി എൻ‌സി‌ആർ, മുംബൈ, ചെന്നൈ, ബാംഗ്ലൂർ, അഹമ്മദാബാദ്, ഭോപ്പാൽ, ചണ്ഡിഗഡ്, ഹൈദരാബാദ്, കൊച്ചി, കൊൽക്കത്ത, ലഖ്‌നൗ, ഭുവനേശ്വർ, ഡെറാഡൂൺ, ജയ്പൂർ, വിജയവാഡ, വിശാഖപട്ടണം, മംഗലാപുരം, ഇൻഡോർ, ജോധ്പൂർ എന്നീ നഗരങ്ങൾ ഇതിൽ ഉൾപ്പെടും.സർക്കാർ, സ്വകാര്യ ആശുപത്രികളിലെ അംഗീകൃത കേന്ദ്രങ്ങളിൽനിന്ന് വാക്സിനേഷൻ എടുക്കുന്നതിനായി ഇതിനോടകംതന്നെ 60,000ത്തിലധികം സൗജന്യ യാത്രകൾ ഉപയോഗിച്ചതായി ഉബർ പറഞ്ഞു. ഇതിൽ 86 ശതമാനവും ഡൽഹിയിൽനിന്നാണ്. പദ്ധതിപ്രകാരം ഡ്രൈവർമാർക്ക് വരുമാനം നേടാനുള്ള അവസരങ്ങൾ പുതുക്കുമെന്നും കമ്പനി കൂട്ടിച്ചേർത്തു.

Related Articles

Back to top button