Tech
Trending

സംരംഭകര്‍ക്ക് മൊബിലിറ്റി സേവനങ്ങളുമായി വി ബിസിനസ് പ്ലസ്

വോഡഫോണ്‍ ഐഡിയ ലിമിറ്റഡിന്റെ സംരംഭക വിഭാഗമായ വി ബിസിനസ് പ്രൊഫഷണലുകള്‍ക്കും ബിസിനസുകാര്‍ക്കുമായി നിരവധി പോസ്റ്റ്-പെയ്ഡ് പ്ലാനുകള്‍ അവതരിപ്പിച്ചു. 299 രൂപയില്‍ ആരംഭിക്കുന്ന വി ബിസിനസ് പ്ലസ് സംരംഭകര്‍, ചെറുകിട ബിസിനസുകാര്‍, അവരുടെ ജീവനക്കാര്‍ തുടങ്ങിയവരെ കാര്യക്ഷമമായും സുരക്ഷിതമായും എവിടെയായിരുന്നാലും കണക്റ്റ് ചെയ്യുന്നതിന് പ്രാപ്തമാക്കുന്നു.


വോയ്‌സ്, ഡേറ്റ എന്നിവയ്ക്കു പുറമേ മൊബൈല്‍ സെക്യൂരിറ്റി, ലൊക്കേഷന്‍ ട്രാക്കിങ്, ഡേറ്റാ പൂളിങ്, വിനോദം തുടങ്ങിയ മൂല്യാധിഷ്ഠിത നേട്ടങ്ങളും വി ബിസിനസ് പ്ലസ് നല്‍കുന്നു.എന്റര്‍പ്രൈസുകള്‍, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍, സ്റ്റാര്‍ട്ട്-അപ്പുകള്‍ എന്നിവയ്ക്കായി ഡിജിറ്റല്‍ പരിവര്‍ത്തനം ലഭ്യമാക്കുന്നതിലാണ് വി ബിസിനസ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പ്രമുഖ മൊബിലിറ്റി സേവന ദാതാക്കളായ വി ബിസിനസ് പ്ലസ് ഡേറ്റാ സുരക്ഷ, ജീവനക്കാരന്റെ സുരക്ഷ, ക്ഷേമം എന്നിവയ്‌ക്കെല്ലാം പരിഹാരം കാണുന്നുവെന്നും വി ബിസിനസ് പ്ലസ് തടസമില്ലാത്ത ഡിജിറ്റല്‍ അനുഭവം പകരുമെന്നും വോഡാഫോണ്‍ ഐഡിയ ലിമിറ്റഡ് ചീഫ് എന്റര്‍പ്രൈസസ് ബിസിനസ് ഓഫിസര്‍ അഭിജിത് കിഷോര്‍ പറഞ്ഞു.

Related Articles

Back to top button