Auto
Trending

സെഗ്മെന്റ് ഫസ്റ്റ് ഫീച്ചറും കരുത്തന്‍ സുരക്ഷയുമായി പുതിയ ബലേനോ എത്തി

മാരുതിയുടെ പ്രീമിയം ഹാച്ച്ബാക്ക് മോഡലായ ബലേനോയുടെ പുതുതലമുറ മോഡല്‍ വിപണിയില്‍ അവതരിപ്പിച്ചു. സിഗ്മ, ഡെല്‍റ്റ, സെറ്റ, ആല്‍ഫ എന്നീ നാല് വേരിയന്റുകളില്‍ എത്തിയിട്ടുള്ള ഈ വാഹനത്തിന് 6.35 ലക്ഷം രൂപ മുതല്‍ 9.49 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില. കാര്യക്ഷമമായ സുരക്ഷയാണ് ഈ വരവിലെ പ്രധാന ഹൈലൈറ്റ്.പ്ലാറ്റ്‌ഫോം, എന്‍ജിന്‍ എന്നിവ ഒഴികെ ബാക്കി എല്ലാ ഭാഗത്തും പുതുമകള്‍ വരുത്തിയാണ് പുതിയ ബലേനൊ മാരുതി വിപണിയില്‍ എത്തിച്ചിരിക്കുന്നത്. മുഖഭാവത്തിലെ മാറ്റമാണ് ഈ വാഹനത്തെ കൂടുതല്‍ ആകര്‍ഷകമാക്കുന്നത്. പുതിയ ഡിസൈനിലുള്ള ബ്ലാക്ക് ഗ്രില്ല്, ഹെഡ്‌ലൈറ്റുകളില്‍ അവസാനിക്കുന്നക്രോമിയം സ്ട്രിപ്പ്, എല്‍.ഇ.ഡിയില്‍ തീര്‍ത്തിട്ടുള്ള ഹെഡ്‌ലാമ്പുകള്‍, നേരിയ രൂപമാറ്റമുള്ള ബമ്പര്‍, പുതുമയുള്ള ഫോഗ്‌ലാമ്പ്, എല്‍.ഇ.ഡി. ഡി.ആര്‍.എല്ലും, വലിയ എയര്‍ഡാം എന്നിവയാണ് ഈ വാഹനത്തിന്റെ മുഖത്തിന് കൂടുതല്‍ സൗന്ദര്യം പകരുന്നത്. ഫ്‌ളാറ്റായിട്ടുള്ള ബോണറ്റും 16 ഇഞ്ച് അലോയി വീലും അഴകിന് മാറ്റുകൂട്ടുന്നുണ്ട്.പ്രീമിയം ഹാച്ച്ബാക്ക് എന്ന പേര് അന്വര്‍ഥമാക്കുന്ന അകത്തളമാണ് ഇത്തരണ ബലേനോയില്‍ ഒരുങ്ങിയിട്ടുള്ളത്. ഇതില്‍ നല്‍കിയിട്ടുള്ള 360 ഡിഗ്രി ക്യാമറ, ഹെഡ്അപ്പ് ഡിസ്‌പ്ലേ എന്നിവയാണ് സെഗ്മെന്റ് ഫസ്റ്റ് ഫീച്ചറുകളാണ്. ക്ലൈമറ്റ് കണ്‍ട്രോള്‍, സ്പീഡ്, ടൈം, നിലവിലെ ഇന്ധനക്ഷമത എന്നിവയാണ് ഈ ഹെഡ്അപ്പ് ഡിസ്‌പ്ലേയില്‍ തെളിയുന്നത്. 9.0 ഇഞ്ച് വലിപ്പമുള്ള ഫ്രീ സ്റ്റാന്റിങ്ങ് സ്മാര്‍ട്ട്‌പ്ലേ പ്രോ പ്ലസ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് ഇതിലെ കണക്ടിവിറ്റി ഫീച്ചറിന് അടിസ്ഥാനം.വയര്‍ലെസ് ആപ്പിള്‍കാര്‍ പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ, കണക്ടഡ് കാര്‍ ടെക്‌നോളജി, വയര്‍ലെസ് ചാര്‍ജിങ്ങ്, അലക്‌സ വോയിസ് കമാന്റ്, പുതിയ ഫ്‌ളാറ്റ് ബോട്ടം സ്റ്റിയറിങ്ങ് വീല്‍ എന്നിവയും ഈ വാഹനത്തില്‍ പുതുമ ഒരുക്കുന്നവയാണ്. 40 കണക്ടിവിറ്റി ഫീച്ചറുകളാണ് ബലേനോയില്‍ ഒരുങ്ങിയിട്ടുള്ളത്. ക്രൂയിസ് കണ്‍ട്രോള്‍, ഉയര്‍ന്ന വകഭേദത്തില്‍ ആറ് എയര്‍ബാഗുകള്‍, ഇലക്ട്രോണിക്‌സ് സ്റ്റെബിലിറ്റി പ്രോഗ്രാം തുടങ്ങിയ സുരക്ഷ സംവിധാനങ്ങളും ഇതില്‍ നല്‍കുന്നുണ്ട്.എന്‍ജിനില്‍ ഇത്തവണയും മാറ്റം വരുത്താതെയാണ് എത്തിയിട്ടുള്ളത്. 83 ബി.എച്ച്.പി. പവര്‍ ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റര്‍ പെട്രോള്‍, മൈല്‍ഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയുടെ അകമ്പടിയുള്ള 1.2 ലിറ്റര്‍ ഡ്യുവല്‍ജെറ്റ് പെട്രോള്‍ എന്നിവയാണ് എന്‍ജിന്‍.

Related Articles

Back to top button