Big B
Trending

ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം തയ്യാറാക്കാനൊരുങ്ങി എല്‍ഐസി

ഓണ്‍ലൈന്‍ വില്പന ലക്ഷ്യമിട്ട് പുതുസാങ്കേതികവിദ്യകൂടി ഉള്‍പ്പെടുത്തി ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം തയ്യാറാക്കുന്നു. പ്രീമിയം വരുമാനത്തില്‍ ഈയിടെ ഇടിവുണ്ടായതിനെതുടര്‍ന്നാണ് നേരിട്ടുള്ള വില്പന ലക്ഷ്യമിട്ട് ഓണ്‍ലൈന്‍ സംവിധാനമൊരുക്കുന്നത്.ഇന്‍ഷുറന്‍സ് റെഗുലേറ്റര്‍(ഐആര്‍ഡിഎഐ) പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഏപ്രില്‍-ഡിസംബര്‍ പാദത്തില്‍ എല്‍ഐസിയുടെ പുതിയ ബിസിനസ് പ്രീമിയം 3.07ശതമാനം കുറഞ്ഞ് 1.26 ലക്ഷം കോടി രൂപയായി. അതേസമയം, സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികളുടെ പ്രീമിയമാകട്ടെ 29.8ശതമാനം വര്‍ധിച്ച് 79,216.84 കോടി രൂപയുമായി.എല്‍ഐസിയുടെ വരുമാനത്തിന്റെ 90ശതമാനം വിഹിതവും ഏജന്റുമാര്‍വഴിയാണ് ലഭിക്കുന്നത്. 13.6 ലക്ഷം ഏജന്റുമാരാണ് നിലവില്‍ എല്‍ഐസിക്കുള്ളത്.ഡിജിറ്റല്‍ സംവിധാനം ഇപ്പോഴുണ്ടെങ്കിലും വില്പനയുടെ ഒരുശതമാനംപോലും വെബ്‌സൈറ്റ് വഴി നടക്കുന്നില്ല. ഇന്‍ഷുറന്‍സ് വില്പന, വിപണനം, പുതിയ പോളിസി പുറത്തിറക്കല്‍ എന്നിവയ്ക്ക് നിലവില്‍ വെബ്‌സൈറ്റ് ഉപയോഗിക്കുന്നുണ്ടെങ്കിലും ഏജന്റുമാരെകേന്ദ്രീകിച്ചായിരുന്നു പ്രധാനമായും പ്രവര്‍ത്തനം. കോവിഡിന്റെ സമയത്ത് വില്പനയ്ക്ക് സഹായിക്കാന്‍ ഏജന്റുമാര്‍ക്കായി അത്മനിര്‍ഭര്‍ ഏജന്റ്‌സ് ന്യൂ ബിസിനസ് അപ്ലിക്കേഷന്‍(ആനന്ദ) അവതരിപ്പിച്ചിരുന്നു.ഉപഭോക്താവിനെ ബന്ധപ്പെടാനം അവരുടെ വിശദവിവരങ്ങള്‍ നല്‍കുന്നതിനും ആപ്പിലൂടെ കഴിയും. പ്രീമിയം അടയ്ക്കാനായി ലിങ്ക് കൈമാറാനും സൗകര്യവുമുണ്ട്. ഉപഭോക്താക്കള്‍ക്ക് നേരിട്ട് പോളിസിയെടുക്കാനും അതോടൊപ്പം സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികളുമായി മത്സരിക്കാനുമാണ് പുതിയ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം എല്‍ഐസി തയ്യാറാക്കുന്നത്.

Related Articles

Back to top button