Auto
Trending

ഫെബ്രുവരിയിലെ വരവുറപ്പിച്ച്​ ബലേനോ

പരിഷ്കരിച്ച ബലേനോ ഫെബ്രുവരിയിൽ പുറത്തിറങ്ങുമെന്ന്​ സൂചന നൽകി മാരുതി. ഈ വർഷം പരിഷ്കരിക്കപ്പെടുന്ന മാരുതി മോഡലുകളിൽ ആദ്യത്തേതായിരിക്കും പുതിയ ബലേനോ. തുടർന്ന്​ എസ്​ ​േക്രാസ്​, ബ്രെസ്സ തുടങ്ങിയ മോഡലുകളും പുതുക്കിയിറക്കും. ഹ്യുണ്ടായ് i20 പോലുള്ള എതിരാളികളെ നേരിടാൻ ബലേനോ മാരുതിയെ സഹായിക്കും. നിലവിലെ കാറിനെ അപേക്ഷിച്ച് 2022 ബലേനോയ്ക്ക് വില കൂടുതലായിരിക്കും. ഹൈ-സ്പെക്​ ടർബോ ഓട്ടോമാറ്റിക്കിന് 11.5 ലക്ഷം (എക്സ്-ഷോറൂം) വിലവരുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​.പരിഷ്​കരിച്ച സ്വിഫ്റ്റിനെപ്പോലെ ലളിതമായൊരു ഫെയ്‌സ്‌ലിഫ്റ്റല്ല ബലേനോക്ക്​​ ലഭിക്കുന്നത്​. ചോർന്ന ചിത്രങ്ങൾ അനുസരിച്ച് മുന്നിലെ വിശാലമായ പുതിയ ഗ്രില്ലും, പുനർരൂപകൽപ്പന ചെയ്​ത ഹെഡ്‌ലാമ്പുകളും ബോണറ്റും വാഹനത്തിനുണ്ട്. വാഹനത്തി​െൻറ മിക്കവാറും എല്ലാ ബോഡി പാനലുകളും പുനർരൂപകൽപ്പന ചെയ്​തു​. മുൻവശത്തുനിന്ന് നോക്കുമ്പോൾ, കാർ മുൻഗാമിയേക്കാൾ വീതിയുള്ളതായി തോന്നും. പുതുക്കിയ ടെയിൽഗേറ്റ്, ബമ്പർ, ബൂട്ട്-ലിഡ്, ടെയിൽ-ലാമ്പുകൾ എന്നിവയും മാറ്റങ്ങളിൽ​പ്പെടും. ആകർഷകമായ ഡിസൈനിലുള്ള അലോയ് വീലുകളും നൽകിയിട്ടുണ്ട്​.എൽ-ആകൃതിയിലുള്ള റാപ്പറൗണ്ട് ഹെഡ്‌ലാമ്പുകളാണ്​ മറ്റൊരു പ്രത്യേകത​. വേരിയന്റ്​ അനുസരിച്ച് എൽഇഡി ഡേടൈം റണ്ണിങ്​ ലാമ്പുകളും പ്രൊജക്​ടർ ഹെഡ്​ലാമ്പ്​ സജ്ജീകരണവും ലഭിക്കും. പുതുതായി രൂപകൽപ്പന ചെയ്​ത ഗ്രില്ല്​ ചിരിക്കുന്ന മുഖം വാഹനത്തിന്​ നൽകും. ഫ്രണ്ട് ബമ്പറിന് കോൺട്രാസ്റ്റ് ബ്ലാക്ക് പ്ലാസ്റ്റിക് ഇൻസേർട്ടുകളുള്ള വിശാലമായ എയർഡാമും ഇരുവശത്തും ഫോഗ് ലാമ്പ് യൂനിറ്റുകൾക്കായി രണ്ട് പ്രത്യേക കമ്പാർട്ടുമെന്റുകളും ഉണ്ട്. ഏതാനും ആഴ്‌ചകൾക്കുമുമ്പ്​ പുറത്തുവന്ന ഇൻറീരിയർ ചിത്രങ്ങൾ അനുസരിച്ച്​ കാര്യമായ മാറ്റങ്ങൾ ഉള്ളിൽ കാണാനാകും. പൂർണമായും പരിഷ്​കരിച്ച ഡാഷ്‌ബോർഡാണ്​ വാഹനത്തിന്​ നൽകിയിട്ടുള്ളത്​​. എസി വെന്റുകൾ ഇപ്പോൾ തിരശ്ചീനമായി വി ആകൃതിയിലാണുള്ളത്​. ഇൻഫോടെയ്ൻമെന്റ് സ്‌ക്രീൻ മധ്യത്തിലും സ്ഥാപിച്ചിരിക്കുന്നു.നിലവിലെ 7.0-ഇഞ്ച് സ്​മാർട്ട്​ പ്ലേ സിസ്റ്റത്തേക്കാൾ വലുതാണ്​ പുതിയ സംവിധാനം. ഇൻറർനാഷനൽ മാർക്കറ്റിൽ ഇറങ്ങിയ എസ്​ ക്രോസിലെ ഇൻഫോടെയ്ൻമെന്റ് സിസ്റ്റമാകും ഉൾപ്പെടുത്തുക. ഇത്​ 9.0-ഇഞ്ചോ അതിൽ കൂടുതലോ വലിപ്പമുള്ളതാകുമെന്നാണ്​ സൂചന. വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവ ഫീച്ചർ ചെയ്യും​. സിം കാർഡോടുകൂടി സ്​മാർട്ട്​ കണക്​ട്​ സിസ്​റ്റമാകും ഒരു പ്രത്യേകത.എഞ്ചിനിൽ മാറ്റം പ്രതീക്ഷിക്കുന്നില്ല. നിലവിൽ രണ്ട് 1.2 ലിറ്റർ പെട്രോൾ എഞ്ചിനുകളാണ് വാഹനത്തിന്​ കരുത്തേകുന്നത്. ഒന്ന് 83 എച്ച്‌പി ഉത്പാദിപ്പിക്കുന്നതും മറ്റൊന്ന് 12 വി മൈൽഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യ ഉപയോഗിച്ച് 90 എച്ച്‌പി ഉത്പാദിപ്പിക്കുന്നതുമാണ്​. ഇവ അതേപടി നിലനിർത്തുമെന്നാണ്​ സൂചന. കാറിന്റെ ഫുൾ-ഹൈബ്രിഡ് പതിപ്പിനെക്കുറിച്ചും ചർച്ചകൾ നടക്കുന്നുണ്ട്​. ടാറ്റ, ഹ്യുണ്ടായ് എന്നിവയിൽ നിന്നുള്ള പുതിയ ഉൽപ്പന്നങ്ങൾ വന്നതോടെയാണ്​ ബലേനോ പരിഷ്​കരിക്കാൻ മാരുതി തീരുമാനിച്ചത്​.

Related Articles

Back to top button