Big B
Trending

ഇലോൺ മസ്കിനെ സ്വാ​ഗതം ചെയ്ത് മഹാരാഷ്ട്രയും

ലോക ശതകോടീശ്വരൻ ഇലോൺ മസ്കിനെ സ്വാഗതം ചെയ്ത് മഹാരാഷ്ട്രയും. ടെസ്‌ലയ്ക്ക് പ്ലാന്റ് സ്ഥാപിക്കാൻ വേണ്ട എല്ലാ സൗകര്യങ്ങളും ചെയ്ത് തരാമെന്നും കമ്പനി സംസ്ഥാനത്ത് നിക്ഷേപത്തിന് തയാറാവണമെന്നും മഹരാഷ്ട്ര ജലവിഭവ വകുപ്പ് മന്ത്രി ജയന്ത് പട്ടീൽ ട്വീറ്റ് ചെയ്യുകയായിരുന്നു.എന്ന് ടെസ്ല കാർ ഇന്ത്യയിൽ അവതരിപ്പിക്കുമെന്നുള്ള ആരാധകന്റെ ചോദ്യത്തിന് മറുപടിയായി സർക്കാരുമായി ബന്ധപ്പെട്ട് നിരവധി വെല്ലുവിളികൾ പരിഹരിക്കാനുള്ള ശ്രമത്തിലാണെന്ന് പറയുകയായിരുന്നു. ഇതിന്റെ റിപ്ലേ ആയാണ് മന്ത്രിയുടെ ട്വീറ്റ് വന്നിരിക്കുന്നത്.കഴിഞ്ഞ ദിവസം തെലങ്കാന സർക്കാരും ഇത്തരത്തിൽ മസ്കിനെ സ്വാഗതം ചെയ്തിരുന്നു. വ്യവസായമന്ത്രിയും മുഖ്യമന്ത്രി കെ ചന്ദ്രശേഖരറാവുവിന്റെ മകനുമായ കെ ടി രാമറാവുവും തന്റെ ട്വിറ്റർ വഴിയാണ് സ്വാഗതം ചെയ്തത്.ഇന്ത്യൻ വിപണിയിലെ പ്രതികരണം കണക്കിലെടുത്ത് അടുത്ത ഘട്ടത്തിൽ പ്ലാന്റ് സ്ഥാപിക്കാനാണ് പദ്ധതിയിട്ടത്. അതേസമയം, ഇന്ത്യയിൽ ഇറക്കുമതി തീരുവയായി എതാണ്ട് കാറിന്റെ വില തന്നെ നൽകേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളത്. നികുതി കുറയ്ക്കണമെന്ന ഇലോൺ മസ്‌കിന്റെ അഭ്യർഥനയിൽ സർക്കാർ തീരുമാനം എടുത്തിട്ടില്ല.കാർ ഇറക്കുമതി ചെയ്യുന്നതിന് നികുതി ഇളവുകൾ ലഭിക്കുന്നതിനുള്ള ശ്രമത്തിലായിരുന്നു കമ്പനി. ഒക്ടോബറിൽ കമ്പനി തങ്ങളുടെ ആവശ്യങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിക്കുകയും ചെയ്തിരുന്നു.2019 മുതൽ ഇന്ത്യയിൽ തന്റെ കാറുകൾ അവതരിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തി വരികയാണ് മസ്ക്. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ കേന്ദ്ര സർക്കാരും അമേരിക്കൻ കാർ നിർമാണ കമ്പനി നടത്തിയ ചർച്ചയിൽ പ്രാദേശിക ഫാക്ടറി വേണമെന്ന ആവശ്യം ഉയരുകയായിരുന്നു. അതിന് പുറമെ, രാജ്യത്തെ ഇറക്കുമതി ചുങ്കം 100 ശതമാനത്തോളം കൂടുതലായതാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, മസ്‌കിന്റെ ട്വീറ്റിനെതിരെ കേന്ദ്രസർക്കാരിന്റെ രൂക്ഷ വിമർശനം ഉയർത്തിയിരുന്നു.

Related Articles

Back to top button