Auto
Trending

വീണ്ടും വില വര്‍ധിപ്പിച്ച് മാരുതി

ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കി ഏതാനും മോഡലുകളുടെ വില വർധിപ്പിച്ചു. മാരുതിയുടെ ജനപ്രിയ ഹാച്ച്ബാക്ക് മോഡലായ സ്വിഫ്റ്റിനും സി.എൻ.ജി. ഫ്യുവൽ വാഹനങ്ങൾക്കുമാണ് വില വർധിപ്പിച്ചിരിക്കുന്നത്. എക്സ്ഷോറൂം വിലയിൽ 15,000 രൂപ വർധിപ്പിച്ചിട്ടുണ്ടെനന്നാണ് റിപ്പോർട്ട്. പുതുക്കിയ വില ഈ മാസം 12 മുതൽ പ്രാബല്യത്തിൽ വന്നു.വാഹനങ്ങളുടെ നിർമാണ ചെലവിൽ കാര്യമായ വർധനവുണ്ടായിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് മാരുതി വില വർധനവ് പ്രഖ്യാപിച്ചിട്ടുള്ളത്. മാരുതിയുടെ മറ്റ് മോഡലുകൾക്കും വില വർധിപ്പിക്കാനുള്ള നീക്കവും നടക്കുന്നുണ്ടെന്നാണ് സൂചന. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനവും വൈകാതെ ഉണ്ടായേക്കും. അതേസമയം, മറ്റ് മോഡലുകൾക്ക് എത്ര രൂപയാണ് വർധിപ്പിക്കുകയെന്ന കാര്യത്തിൽ വ്യക്തതയില്ല.വാഹനങ്ങളുടെ വില വർധിപ്പിക്കാൻ ഒരുങ്ങുന്നുവെന്ന് കഴിഞ്ഞ മാസം മാരുതി അറിയിച്ചിരുന്നു. എന്നാൽ, ഏതെല്ലാം വാഹനങ്ങളെയാണ് വില വർധന ബാധിക്കുകയെന്നും എത്ര രൂപയാണ് ഉയർത്തുന്നതെന്നും വെളിപ്പെടുത്തിയിരുന്നില്ല. നിലവിൽ ഏതാനും മോഡലുകളെ മാത്രമാണ് വില വർധനവ് ബാധിച്ചിട്ടുള്ളതെങ്കിലും മറ്റ് വാഹനങ്ങളുടെയും വില വർധിപ്പിക്കാൻ കമ്പനി നിർബന്ധിതമാകുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.ഈ വർഷം ഇത് മൂന്നാം തവണയാണ് മാരുതി വില വർധിപ്പിക്കുന്നത്. ജനുവരിയിലും ഏപ്രിലിലുമായിരുന്നു ആദ്യ രണ്ട് വില വർധനവുകൾ. 34,000 രൂപ വരെയാണ് ജനുവരിൽ മാരുതി വില വർധിപ്പിച്ചത്. ഇത്തവണ സ്വിഫ്റ്റിന് പുറമെ, സി.എൻ.ജി. എൻജിനിലെത്തുന്ന ആൾട്ടോ, എസ്-പ്രെസോ, സെലേറിയോ, വാഗൺആർ, ഈക്കോ, എർട്ടിഗ എന്നീ വാഹനങ്ങൾക്കാണ് വില വർധിപ്പിക്കുന്നത്.

Related Articles

Back to top button