Auto
Trending

മാരുതി-ടൊയോട്ട കൂട്ടുകെട്ടിലെ മൂന്നാമൻ ടൊയോട്ട ബെല്‍റ്റ ഓഗസ്റ്റില്‍ എത്തിയേക്കും

മാരുതി സുസുക്കി-ടൊയോട്ട കൂട്ടുകെട്ടിൽ മൂന്നാമതായി ഒരുങ്ങുന്ന മോഡലായ ടൊയോട്ട ബെൽറ്റ 2021 ഓഗസ്റ്റ് മാസത്തോടെ ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് റിപ്പോർട്ട്. മാരുതിയുടെ സെഡാൻ മോഡലായ സിയാസിനെ അടിസ്ഥാനമാക്കിയായിരിക്കും ഈ വാഹനം ഒരുങ്ങുക. ഇന്ത്യയിലെ സെഡാൻ ശ്രേണയിൽ ടൊയോട്ടയുടെ പ്രതിനിധിയായുള്ള യാരിസ് എന്ന മോഡലിന് പകരകാരനായായിരിക്കും ബെൽറ്റ എത്തുകയെന്നും സൂചനകളുണ്ട്.


പ്രീമിയം സെഡാൻ ശ്രേണിയിലാണ് ബെൽറ്റ എത്തുന്നത്. എന്നാൽ, ഗ്രില്ല്, ഹെഡ്ലാമ്പ്, ഫോഗ്ലാമ്പ് എന്നിവയുടെ ഡിസൈനിൽ മാറ്റം വരുത്തിയേക്കില്ല. ക്രോമിയം ആവരണം നൽകിയുള്ള ടൊയോട്ട ലോഗോ ആയിരിക്കും മുഖഭാവത്തിൽ വരുത്തുന്ന പുതുമ. പുതിയ ഡിസൈനിൽ ഒരുങ്ങുന്ന അലോയി വീലുകളും ബെൽറ്റയിൽ നൽകും. പ്രീമിയം വാഹനമായതിനാൽ തന്നെ അകത്തളത്തിൽ ആഡംബര ഭാവം തുടരും. സിയാസിന്റെ അതേ ഇന്റീരിയറായിരിക്കും ബെൽറ്റയിലും നൽകുക. ഉയർന്ന വകഭേദത്തിൽ ലെതർ സീറ്റ്, ലെതർ ആവരണമുള്ള സ്റ്റിയറിങ്ങ് വീൽ, സ്മാർട്ട് പ്ലേ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഹൈറ്റ് അഡ്ജസ്റ്റബിൾ ഡ്രൈവർ സീറ്റ് എന്നിവയാണ് ഇന്റീരിയറിലുള്ളത്.മെക്കാനിക്കൽ ഫീച്ചറുകളിലും ടൊയോട്ട മാറ്റം വരുത്തിയേക്കില്ല. 1.5 ലിറ്റർ കെ15ബി പെട്രോൾ എൻജിനാണ് സിയാസിന് കരുത്തേകുന്നത്. ഇത് 104.7 പി.എസ്.പവറും 138 എൻ.എം. ടോർക്കുമാണ് ഉത്പാദിപ്പിക്കുന്നത്.

Related Articles

Back to top button