
2021-22 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തെ വാണിജ്യ ബാങ്കുള്‍ എഴുതിത്തള്ളിയത് 1,74,966 കോടി രൂപയുടെ വായ്പയെന്ന് കേന്ദ്ര സര്‍ക്കാര്‍.ജോണ്‍ ബ്രിട്ടാസ് എം.പി ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി കേന്ദ്ര ധനകാര്യ സഹമന്ത്രി ഭഗവത് കരാദ് രാജ്യസഭയിലാണ് ഇക്കാര്യം രേഖമൂലം അറിയിച്ചത്. ബാങ്കുകള്‍ കിട്ടാക്കടത്തില്‍നിന്ന് 33534 കോടി അവസാന സാമ്പത്തിക വര്‍ഷം തിരിച്ചുപിടിച്ചതായും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.അവസാന അഞ്ചു വര്‍ഷത്തില്‍ ബാങ്കുകള്‍ എഴുതി തള്ളിയ വായ്പകളുടേയും തിരിച്ചുപിടിച്ചതിന്റെ പൂര്‍ണ്ണ വിവരങ്ങളാണ് ഇടത് എംപി തേടിയത്.2017-18 സാമ്പത്തിക വര്‍ഷത്തില്‍ 1,61,328 കോടി രൂപയാണ് എഴുതിത്തള്ളിയത്. ഇതേ സാമ്പത്തിക വര്‍ഷം 12,881 കോടി രൂപയുടെ തിരിച്ചുപിടിക്കലാണ് നടന്നത്. 2018-19 വര്‍ഷത്തില്‍ 2,36,265 കോടി രൂപയുടെ വായ്പ എഴുതി തള്ളിയിട്ടുണ്ട്. 25,501 കോടി രൂപയുടെ വായ്പാ തിരിച്ചുപിടിക്കല്‍ നടന്നു.2019-20-ല്‍ 2,34,170 കോടി രൂപയുടെ വായ്പ എഴുതി തള്ളി. 30,016 കോടി രൂപ തിരിച്ചുപിടിച്ചു. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ 2,02,781 കോടി രൂപയുടെ വായ്പ എഴുതി തള്ളി. ആ സാമ്പത്തിക വര്‍ഷത്തില്‍ 30,104 കോടി രൂപയുടെ കണ്ടുക്കെട്ടലാണ് നടന്നത്.