
വണ്‍പ്ലസ് ഫോണുകളില്‍ ജിയോയുടെ ട്രൂ 5ജി ടെക്നോളജി പ്രവര്‍ത്തനക്ഷമമായി. നിലവിൽ ഏറ്റവും പുതിയ വണ്‍പ്ലസ് 10 സീരീസ്, നോര്‍ഡ് 2T, നോഡ് CE 2 ലൈറ്റ് എന്നിവയില്‍ ജിയോ ഉപയോക്താക്കള്‍ക്ക് തടസ്സങ്ങളില്ലാത്ത ട്രൂ 5G ആസ്വദിക്കാനാകും. എന്നാൽ ഡിസംബര്‍ ഒന്ന് മുതല്‍ ജിയോ ട്രൂ 5G നെറ്റ്വര്‍ക്കിലേക്ക് ആക്സസ് ഉള്ള വണ്‍പ്ലസ് ഉപകരണങ്ങളില്‍ ഏറ്റവും പുതിയ വണ്‍പ്ലസ് 10 സീരീസ്, വണ്‍പ്ലസ് 9R, വണ്‍പ്ലസ് 8 സീരീസ് കൂടാതെ നോഡ് , നോഡ് 2T, നോഡ് 2, നോഡ് CE, നോഡ് CE 2, നോഡ് CE 2 ലൈറ്റ് എന്നിവ ഉള്‍പ്പെടുന്നുണ്ട്. അതുപോലെ,വണ്‍പ്ലസ് 9 പ്രോ, വണ്‍പ്ലസ് 9, വണ്‍പ്ലസ് 9RT എന്നിവയ്ക്കും ഉടന്‍ തന്നെ ജിയോട്രൂ 5ജി നെറ്റ്വര്‍ക്കിലേക്ക് ആക്സസ് ലഭിക്കും.