Big B
Trending

വ്യാവസായിക ഉത്പാദനത്തില്‍ വൻ ഇടിവ്

രാജ്യത്തെ വ്യാവസായിക ഉത്പാദനത്തില്‍ വൻ ഇടിവ് രേഖപ്പെടുത്തി.ആശങ്ക ഉയര്‍ത്തിക്കൊണ്ട് ഒക്ടോബറിലെ വ്യാവസായിക ഉത്പാദനം 26 മാസത്തെ താഴ്ന്ന നിലവാരമാണ് രേഖപ്പെടുത്തിയത്. കോര്‍പറേറ്റ് വരുമാനത്തെ ഇത് കാര്യമായി ബാധിക്കുമെന്നതിൽ സംശയമില്ല.വാര്‍ഷികാടിസ്ഥാന പ്രകാരം ഒക്ടോബറിലെ ഉത്പാദനത്തില്‍ നാലു ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. 2021 ഒക്ടോബറില്‍ 4.2ശതമാനവും 2022 സെപ്റ്റംബറില്‍ 3.1 ശതമാനവും വളര്‍ച്ചനേടിയ സ്ഥാനത്താണിത്. ഒക്ടോബറില്‍ വളര്‍ച്ച മന്ദഗതിയിലാകുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും കുത്തനെയുള്ള ഇടിവ് ആശങ്കപ്പെടുത്തുന്നതാണ്.വിദേശരാജ്യങ്ങളിലെ ആവശ്യത്തോടൊപ്പം രാജ്യത്തെ ഡിമാന്‍ഡ് കുറഞ്ഞതും വ്യാവസായിക ഉത്പാദനത്തെ ബാധിച്ചു. ഉത്സവ സീസണായിരുന്നിട്ടുപോലും ഒക്ടോബറില്‍ ഉത്പാദനത്തില്‍ ഇടിവുണ്ടായതാണ് ആശങ്കയുയര്‍ത്തുന്നത്.സ്റ്റാറ്റിസ്റ്റിക്കല്‍ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഉത്പാദനം 5.6ശതമാനം ചുരുങ്ങി. ഉപഭോക്തൃ ഉത്പന്ന മേഖലയാണ് ഒക്ടോബറില്‍ കനത്ത ഇടിവ് നേരിട്ടത്. 15.3ശതമാനം. ആഗോള മാന്ദ്യവും ആഭ്യന്തര ആവശ്യകതയിലുണ്ടായ കുറവും വ്യവസായിക മേഖലകളുടെ വളര്‍ച്ചയെ ബാധിച്ചേക്കാമെന്നാണ് വിലയിരുത്തല്‍.

Related Articles

Back to top button