Auto
Trending

സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായി ആറ് എയര്‍ബാഗുകൾ:കിയ കാരന്‍സ് പുറത്തിറക്കി

വാഹനപ്രേമികൾ കാത്തിരുന്ന കിയയുടെ ‘കാരൻസ്’ പുറത്തിറക്കി. ഡൽഹിയിൽ നടന്ന ചടങ്ങിലാണ് ഇന്ത്യയിലെ തങ്ങളുടെ നാലാമത്തെ വാഹനം കിയ അവതരിപ്പിച്ചത്. അടുത്ത വർഷം ആദ്യത്തോടെ വാഹനം വിപണിയിലെത്തും.എസ്.യു.വി. ഭാവത്തിലുള്ള ഡിസൈനാണ് കാരൻസിന് കമ്പനി നൽകിയിട്ടുള്ളത്. മൂന്നുനിരകളുള്ള ആറ്, ഏഴ് സീറ്റ് ഓപ്ഷനിലാണ് കാരൻസ് വിപണിയിലെത്തുക. വിശാലമായ ഇന്റീരിയറും എണ്ണിയാൽ തീരാത്ത ഫീച്ചറുകളും പുതിയ വാഹനത്തിൽ കിയ ഉൾപ്പെടുത്തിയിരിക്കുന്നു. ആറ് എയർബാഗുകൾ സ്റ്റാൻഡേർഡ് ഫീച്ചറായി ഉൾപ്പെടുത്തിയിരിക്കുന്നതാണ് കാരൻസിന്റെ ഏറ്റവും വലിയ സവിശേഷത. ബേസ് മോഡൽ മുതൽ എല്ലാ വാരിയന്റുകളിലും ആറ് എയർബാഗുകൾ ലഭ്യമാണ്. ഇതിനുപുറമേ മറ്റനേകം സേഫ്റ്റി ഫീച്ചറുകളും കിയയുടെ പുതിയവാഹനത്തിലുണ്ട്.കിയ മോട്ടോഴ്സിന്റെ ഡിസൈൻ ഫിലോസഫിയായ ഓപ്പോസിറ്റ്സ് യുണൈറ്റഡ് അടിസ്ഥാനമാക്കി ബോൾഡ് ഫോർ നേച്ചർ തീമിലാണ് കാരൻസ് ഒരുക്കിയിരിക്കുന്നത്. ബോൾഡ് ഡിസൈനിലുള്ള എക്സ്റ്റീരിയർ, ആഡംബര സംവിധാനങ്ങൾക്കൊപ്പം സ്മാർട്ട് കണക്ടിവിറ്റി ഫീച്ചറുകളും നൽകിയിട്ടുണ്ട്.10.25 ഇഞ്ച് വലിപ്പമുള്ള ഇൻഫോടെയ്ൻമെന്റ് സിസ്റ്റമാണ് അകത്തളത്തിലെ ആകർഷണം. വീഡിയോ ടെലിമാറ്റിക് നാവിഗേഷനുമുണ്ട്. ഡോർ പാഡുകളിൽ ക്രോം ഗാർണിഷുകൾ നൽകിയിട്ടുള്ളത് അകത്തളത്തെ പ്രീമിയം ആക്കുന്നതിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. ഗിയർ ലിവർ, സ്റ്റിയറിങ്ങ് വീൽ തുടങ്ങിയ ഫീച്ചറുകൾ സെൽറ്റോസിനും സോണറ്റിനും സമാനമായതാണ് കാരൻസിലും നൽകിയിട്ടുള്ളത്. 4540 മില്ലിമീറ്റർ ആണ് വാഹനത്തിന്റെ നീളം. വീതി 1800 മില്ലിമീറ്ററും. 1700 മിലിമീറ്റർ ഉയരമുള്ള കാരൻസിന്റെ വീൽബേസ് 2780 മിലിമീറ്ററാണ്. ഈ സെഗ്മെന്റിലെ ഏറ്റവും ഉയർന്ന വീൽബേസാണിത്. 195 മില്ലിമീറ്ററാണ് ഗ്രൗണ്ട് ക്ലിയറൻസ്.പെട്രോൾ, ഡീസൽ എൻജിനുകളിലാണ് വാഹനം വിപണിയിലെത്തുക. 1.5 ലിറ്റർ 4 സിലിണ്ടർ പെട്രോൾ എൻജിനൊപ്പം 1.4 ലിറ്റർ ടർബോ ചാർജ്ഡ് പെട്രോൾ എൻജിനിലും വാഹനം ലഭിക്കും. 6 സ്പീഡ് മാനുവൽ, 6 സ്പീഡ് ഐഎംടി 7 സ്പീഡ് ഡിസിടി ഓട്ടോമാറ്റിക് ഓപ്ഷനുകളാണ് പെട്രോൾ എൻജിനിൽ നൽകിയിട്ടുള്ളത്. 1.5 ലിറ്റർ ഡീസൽ എൻജിനിൽ 6 സ്പീഡ് മാനുവൽ, 6 സ്പീഡ് ടോർക്ക് കൺവെർട്ടർ ട്രാൻസ്മിഷനുകളിലും വാഹനം ലഭ്യമാകും.

Related Articles

Back to top button