Big B
Trending

മ്യൂച്വൽ ഫണ്ട് ബിസിനസിലെ ഓഹരി വിഹിതം കുറയ്ക്കുന്നൊരുങ്ങി എസ്ബിഐ

രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ മ്യൂച്വൽ ഫണ്ട് ബിസിനസിലെ ഓഹരി വിഹിതം കുറയ്ക്കുന്നു. ബാങ്കിന്റെ മ്യൂച്വൽ ഫണ്ട് വിഭാഗമായ എസ്ബിഐ മ്യൂച്വൽ ഫണ്ട് മാനേജുമെന്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ ആറ് ശതമാനം ഓഹരികൾ ഐ.പി.ഒവഴി വിൽക്കാനാണ് പദ്ധതി.ഫ്രാൻസിലെ അമന്ദി അസറ്റ് മാനേജുമെന്റ് കമ്പനിയുടെയും എസ്ബിഐയുടെയും സംയുക്ത സംരംഭമാണ് എസ്ബിഐ മ്യൂച്വൽ ഫണ്ട്. നിലവിൽ ഫണ്ട് ഹൗസിൽ എസ്ബിഐക്ക് 63ശതമാനം ഓഹരികളാണുള്ളത്. അമന്ദിക്കാകട്ടെ 37ശതമാനവും.ഐപിഒ വഴി നാലുശതമാനം ഓഹരികൾ അമന്ദിയും കയ്യൊഴിയും. കമ്പനിയുടെ മൊത്തം മൂല്യം 53,250 കോടി രൂപ(700 കോടി ഡോളർ)ആണ്.രാജ്യത്തെ ഏറ്റവും വലിയ മ്യൂച്വൽ ഫണ്ട് കമ്പനികളിലൊന്നായ എസ്ബിഐ എംഎഫ് പ്രാരംഭ ഓഹരി വില്പനയിലൂടെ 100 കോടി ഡോളർ(7,600 കോടി രൂപ) സമാഹരിക്കാൻ ലക്ഷ്യമിടുന്നതായി ബ്ലൂംബർഗ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. വിപണിയിലെത്തിയാൽ, ലിസ്റ്റ്ചെയ്യുന്ന അഞ്ചാമത്തെ ഫണ്ട് കമ്പനിയാകും എസ്ബിഐ. 2020-21 സാമ്പത്തിക വർഷത്തിൽ 862 കോടി രൂപയാണ് എസ്ബിഐ എഎംസിയുടെ അറ്റദായാം. 1,619 കോടി രൂപയാണ് വരുമാനം. സെപ്റ്റംബർ പാദത്തിലെ കണക്കുപ്രകാരം 5.78 ലക്ഷംകോടി രൂപയുടെ നിക്ഷേപ ആസ്തിയാണ് എസ്ബിഐ കൈകാര്യംചെയ്യുന്നത്.

Related Articles

Back to top button