Auto
Trending

മുഖംമിനുക്കി കിയ സെല്‍റ്റോസ് ജൂലായ് നാലിന് അവതരിപ്പിക്കും

ഇന്ത്യന്‍ വാഹന വിപണിയിലേക്ക് കിയ മോട്ടോഴ്‌സിന് എന്‍ട്രി ഒരുക്കിയ വാഹനമാണ് സെല്‍റ്റോസ് എന്ന മിഡ് സൈസ് എസ്.യു.വി. എതിരാളികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായതോടെ സെല്‍റ്റോസിന്റെ മുഖംമിനുക്കാന്‍ തീരുമാനിക്കുകയായിരുന്നു കിയ മോട്ടോഴ്‌സ്. മിനുക്കുപണികള്‍ പൂര്‍ത്തിയാക്കി സെല്‍റ്റോസിന്റെ പുതിയ പതിപ്പ് ജൂലായ് നാലാം തീയതി വിപണിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സെല്‍റ്റോസിന്റെ ലുക്കിലും ഫീച്ചറുകളിലും കാര്യമായ അപ്‌ഡേഷനുകളോടെയായിരിക്കും എത്തുകയെന്നാണ് പ്രതീക്ഷിക്കുന്നത്. സുരക്ഷ ഉറപ്പാക്കുന്നതിനുള്ള അഡ്വാന്‍സ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സംവിധാനം (അഡാസ്) ആയിരിക്കും സെല്‍റ്റോസിന്റെ ഈ വരവിലെ പ്രധാന ഹൈലൈറ്റ് എന്നാണ് വിലയിരുത്തലുകള്‍. സ്മാര്‍ട്ട് ക്രൂയിസ് കണ്‍ട്രോള്‍, ബ്ലൈന്‍ഡ് സ്‌പോട്ട് കൊളീഷന്‍ വാണിങ്ങ്, ഇന്റലിജെന്റ് സ്പീഡ് ലിമിറ്റ് അസിസ്റ്റ്, കൊളീഷന്‍ അവോയിഡന്‍സ് അസിസ്റ്റ്, ഹൈവേ ഡ്രൈവിങ്ങ് അസിസ്റ്റ്, സേഫ് എക്‌സിറ്റ് വാണിങ്ങ് തുടങ്ങിയ ഫീച്ചറുകളായിരിക്കും അഡാസിന്റെ ഭാഗമാകുക. പനോരമിക് സണ്‍റൂഫ്, പുതുക്കിപണിത ഡാഷ്‌ബോര്‍ഡ്, പുതിയ 10.25 ഇഞ്ച് വലിപ്പമുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, എന്നിവയായിരിക്കും അകത്തളിന് പുതുമ നല്‍കുക. എന്നാല്‍, മെക്കാനിക്കലായി കാര്യമായ മാറ്റം വരുത്തിയേക്കില്ലെന്ന സൂചനകള്‍ക്ക് ഒപ്പം കിയയുടെ എം.പി.വി. മോഡലായ കാരന്‍സില്‍ നല്‍കിയിട്ടുള്ള 1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ സെല്‍റ്റോസിലും നല്‍കിയേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എല്ലാ മോഡലുകള്‍ക്കൊപ്പവും ഓട്ടോമാറ്റിക് മാനുവല്‍ ട്രാന്‍സമിഷനുകളും നല്‍കിയേക്കും. 1482 സി.സി. ശേഷിയുള്ള ഈ ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ 157 ബി.എച്ച്.പി. പവറും 253 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ആറ് സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനും ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലെച്ച് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ സംവിധാനവും ഈ എന്‍ജിനൊപ്പം നല്‍കിയേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Related Articles

Back to top button