
ഇലക്ട്രിക് പദ്ധതിക്കായ് 2000 കോടി രൂപ നിക്ഷേപം നടത്താൻ കിയ ഇന്ത്യ. 2025ൽ ഒരു ഇലക്ട്രിക് കോംപാക്റ്റ് എസ്യുവിയും ഒരു എംപിവിയും അടക്കം രണ്ട് ഇലക്ട്രിക് വാഹനങ്ങൾ പുറത്തിറക്കാനാണ് കിയയുടെ പദ്ധതി.പൂർണമായും ഇന്ത്യയിൽ നിർമിച്ച് വാഹനം പുറത്തിക്കുമെന്നാണ് കിയ അറിയിക്കുന്നത്. എന്നാൽ നിലവിൽ വിപണിയിലുള്ള ഇവി 6 എന്ന കിയയുടെ ഇലക്ട്രിക് എസ്യുവി തുടർന്നും ഇറക്കുമതി ചെയ്തായിരിക്കും വിൽക്കുക. ബോക്സി ഡിസൈനും എസ്യുവി സ്റ്റൈലിങ്ങും ആയിരിക്കും വാഹനത്തിനുണ്ടാകുക. ഇരു വാഹനങ്ങളുടേയും ഇലക്ട്രിക് പതിപ്പ് മാത്രമല്ല ഫോസിൽ ഫ്യൂവൽ എൻജൻ ഉപയോഗിക്കുന്ന പതിപ്പും വരും. കൂടാതെ സെൽറ്റോസിന്റേയും സോണറ്റിന്റെയും ഇടയിൽ ഒരു കോംപാക്റ്റ് എസ്യുവിയും കിയ പുറത്തിറക്കും.