Tech
Trending

ഇനി വാട്‌സാപ്പ് ചാറ്റിലൂടെ ജിയോ മാര്‍ട്ടില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാം

മെറ്റയും ജിയോ പ്ലാറ്റ്‌ഫോംസും ചേര്‍ന്ന് വാട്‌സാപ്പില്‍ ഷോപ്പിങ് സൗകര്യം അവതരിപ്പിച്ചു. ഇതുവഴി വാട്‌സാപ്പ് ചാറ്റിലൂടെ ജിയോ മാര്‍ട്ടില്‍ നിന്നും ഉപഭോക്താക്കൾക്ക് സാധനങ്ങൾ വാങ്ങാം.സാധനങ്ങള്‍ തിരഞ്ഞെടുത്ത് കാര്‍ട്ടില്‍ ഇടാനും പണം നല്‍കി സാധനം വാങ്ങാനും വാട്‌സാപ്പ് ചാറ്റിലൂടെ തന്നെ സാധിക്കും.ലോകത്തെ മുന്‍നിര ഡിജിറ്റല്‍ സമൂഹമാക്കി ഇന്ത്യയെ മാറ്റുകയാണ് ഞങ്ങളുടെ ലക്ഷ്യമെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് എംഡിയും ചെയര്‍മാനുമായ മുകേഷ് അംബാനി പറഞ്ഞു.കൂടുതല്‍ ആളുകളെയും ബിസിനസുകളെയും ഓണ്‍ലൈനില്‍ കൊണ്ടുവരിക, ഓരോ ഇന്ത്യക്കാരന്റെയും ദൈനംദിന ജീവിതത്തിന് സൗകര്യമാവുന്ന യഥാര്‍ത്ഥ നൂതനമായ സൗകര്യങ്ങള്‍ ഒരുക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് തനിക്കും സക്കര്‍ബര്‍ഗിനുമുള്ളതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.ജിയോയുമായി ഇന്ത്യയില്‍ ഒരു പങ്കാളിത്തം തുടങ്ങുന്നതില്‍ സന്തോഷമുണ്ട്. വാട്‌സാപ്പിലെ ആദ്യത്തെ എന്‍ഡ് റ്റു എന്‍ഡ് ഷോപ്പിങ് അനുഭവമാണിത്. ചാറ്റില്‍ തന്നെ ജിയോമാര്‍ട്ടില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാന്‍ സാധിക്കും. ഇത്തരത്തിലുള്ള ചാറ്റ് അധിഷ്ഠിത സേവനങ്ങള്‍ക്ക് ഇത് തുടക്കമാവും മെറ്റ മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ് പറഞ്ഞു.

Related Articles

Back to top button