Auto
Trending

പുത്തന്‍ നിറങ്ങളില്‍ ജാവ യെസ്ഡി റോഡ്‌സ്റ്റര്‍ നിരത്തുകളില്‍ എത്തുന്നു

ഇന്ത്യന്‍ നിരത്തുകളില്‍ തിരിച്ചുവരവ് അറിയിച്ച ജാവ യെസ്ഡി മോട്ടോര്‍സൈക്കിള്‍ യെസ്ഡി റോഡ്‌സ്റ്റര്‍ ബൈക്കുകള്‍ രണ്ട് പുത്തന്‍ നിറങ്ങളില്‍ കൂടി നിരത്തുകളിൽ എത്തിക്കുന്നു.റോഡ്‌സ്റ്റര്‍ ബ്ലാക്ക്, റോഡ്‌സ്റ്റര്‍ ക്രോം മോഡലുകളില്‍ പുതിയ നിറം നല്‍കും. നിറം മാറിയ യെസ്ഡി റോഡ്‌സ്റ്ററിന് 2.01 ലക്ഷം രൂപയാണ് ഡല്‍ഹിയിലെ എക്‌സ്‌ഷോറും വില.ഇന്‍ഫെര്‍ണോ റെഡ്, ഗ്ലേഷ്യല്‍ വൈറ്റ് എന്നീ രണ്ട് പുതിയ നിറങ്ങളിലാണ് യെസ്ഡി റോഡ്‌സ്റ്റര്‍ അവതരിപ്പിക്കുന്നത്. പുതിയ നിറം പൂശിയെത്തിയ യെസ്ഡി റോഡ്‌സ്റ്റര്‍ ജോഡിക്ക് ഫയര്‍ ആന്‍ഡ് ഐസ് എന്ന നാമകരണമാണ് നിര്‍മാതാക്കള്‍ നല്‍കിയിരിക്കുന്നത്.യെസ്ഡിയുടെ ഫ്യുവല്‍ ടാങ്ക് ഫെര്‍ണോ റെഡ്, ഗ്ലേഷ്യല്‍ വൈറ്റ് എന്നീ നിറങ്ങള്‍ നല്‍കി അലങ്കരിക്കുകയും മറ്റ് ഭാഗങ്ങളിലെല്ലാം ഒബ്‌സീഡിയന്‍ ബ്ലാക്ക് തീമും നല്‍കിയാണ് അലങ്കരിച്ചിരിക്കുന്നത്. പുതിയ നിറം നല്‍കിയതൊഴിച്ചാല്‍ മറ്റ് ഡിസൈനിലും മെക്കാനിക്കലായും മാറ്റം വരുത്താതെയാണ് ഈ ബൈക്ക് എത്തുന്നത്. 334 സി.സി. സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണ് റോഡ്‌സ്റ്ററിന്റെ ഹൃദയം. ഇത് 29.70 പി.എസ്. പവറും 29 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ഏറ്റവും മികച്ച ഷിഫ്റ്റുകള്‍ ഉറപ്പാക്കുന്നതിനായി സ്റ്റാന്റേഡ് അസിസ്റ്ററും സ്ലിപ്പര്‍ ക്ലെച്ചിനുമൊപ്പ് ആറ് സ്പീഡ് ട്രാന്‍സ്മിഷന്‍ സംവിധാനവും ഈ ബൈക്കില്‍ ഒരുക്കിയിട്ടുണ്ട്.

Related Articles

Back to top button