Big B
Trending

ഇ.പി.എഫ്. പലിശ കുത്തനെ കുറച്ചു

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് നിക്ഷേപത്തിനുള്ള പലിശ കുത്തനെ കുറച്ചു. 2021-22 സാമ്പത്തിക വര്‍ഷം 8.1 ശതമാനം പലിശ നല്‍കിയാല്‍ മതിയെന്നാണ് ഇപിഎഫ്ഒ യോഗത്തില്‍ ധാരണയായത്.40 വര്‍ഷത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. അസമിലെ ഗുവാഹട്ടിയില്‍ ചേര്‍ന്ന എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിന്റെ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസിന്റെ യോഗത്തിലാണ് തീരുമാനം. പലിശ നിരക്ക് സംബന്ധിച്ച ശുപാര്‍ശയില്‍ ധനമന്ത്രാലയമാണ് അന്തിമതീരുമാനമെടുക്കുക.മുന്‍ സാമ്പത്തിക വര്‍ഷം 8.5 ശതമാനം പലിശയാണ് നല്‍കിയത്. നിരക്കില്‍ 40 ബേസിസ് പോയന്റി(0.40%)ന്റെ കുറവുവരുത്തിയതോടെ, അംഗങ്ങളായ ആറുകോടിയോളം ജീവനക്കാര്‍ക്ക് തിരിച്ചടിയാകും.ഇ.പി.എഫ് പലിശ 8 ശതമാനമായിരുന്ന 1977-78നു ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്. ഇപിഎഫ് വരിക്കാര്‍ക്ക് 2016-17 വര്‍ഷത്തില്‍ 8.65 ശതമാനവും 2017-18ല്‍ 8.55 ശതമാനവും പലിശയാണ് നല്‍കിയത്. 2018-19 വര്‍ഷത്തില്‍ നല്‍കിയ 8.65 ശതമാനത്തില്‍നിന്ന് 2019-20ലാണ് 8.5 ശതമാനമായാണ് കുറച്ചത്.

Related Articles

Back to top button